Ayodhya Veg Hotel | അയോധ്യയിൽ ഇന്ത്യയിലെ ആദ്യത്തെ വെജിറ്റേറിയൻ 7 സ്റ്റാർ ആഡംബര ഹോട്ടൽ തുറക്കുന്നു; രാമക്ഷേത്ര നഗരിയുടെ മാറുന്ന മുഖച്ഛായ അത്ഭുതപ്പെടുത്തും!

 


അയോധ്യ: (KVARTHA) ക്ഷേത്രനഗരമായ അയോധ്യയിൽ സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ ഒരുങ്ങുന്നു. അടുത്ത തിങ്കളാഴ്ച നഗരത്തിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് സ്ഥാപനമാണ് അയോധ്യയിൽ സ്റ്റാർ ഹോട്ടൽ തുറക്കുന്നത്. രാമക്ഷേത്രം തുറക്കുന്നത് നഗരത്തിൽ ഹോട്ടലുകളും ഭവന പദ്ധതികളും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
  
Ayodhya Veg Hotel | അയോധ്യയിൽ ഇന്ത്യയിലെ ആദ്യത്തെ വെജിറ്റേറിയൻ 7 സ്റ്റാർ ആഡംബര ഹോട്ടൽ തുറക്കുന്നു; രാമക്ഷേത്ര നഗരിയുടെ മാറുന്ന മുഖച്ഛായ അത്ഭുതപ്പെടുത്തും!

ക്ഷേത്രം സന്ദർശിക്കാൻ എത്തുന്ന ഭക്തർക്ക് ആതിഥ്യമരുളുന്നത് പ്രതീക്ഷിച്ച് നഗരത്തിൽ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും നിർമിച്ചിട്ടുണ്ട്. പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളും അയോധ്യയിൽ തങ്ങളുടെ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. അയോധ്യയിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ 25 നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ ഒന്ന് ശുദ്ധ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ ആണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്.

'സെവൻ സ്റ്റാർ' എന്നത് ഒരു ഹോട്ടലിനും നൽകുന്ന ഔദ്യോഗിക പദവിയല്ല, മറിച്ച് ഒരു സ്ഥാപനത്തിന്റെ ഉയർന്ന നിലവാരത്തെ സൂചിപ്പിക്കാൻ ഹോസ്പിറ്റാലിറ്റി വ്യവസായം ഉപയോഗിക്കുന്ന പദമാണിത്. സേവന സ്റ്റാർ എന്നാൽ കൂടുതൽ ആഡംബര സൗകര്യങ്ങളും പ്രീമിയം സേവനങ്ങളും എന്നാണ് അർത്ഥമാക്കുന്നത്.

മുംബൈ, ഡൽഹി, മറ്റ് വലിയ നഗരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന വിമാന സർവീസുള്ള പുതിയ വിമാനത്താവളവും പുതുക്കിയ റെയിൽവേ സ്റ്റേഷനും ഇതിനകം തന്നെ നഗരത്തിലുണ്ട്. വെള്ളിയാഴ്ച മുതൽ ലക്നൗവിൽ നിന്ന് ഹെലികോപ്റ്റർ സർവീസും ആരംഭിക്കും. സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ ക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് മാത്രം അകലെ ആഡംബര എൻക്ലേവ് വാങ്ങിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മുംബൈ ആസ്ഥാനമായുള്ള ഡെവലപ്പർ ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL) കെട്ടിടത്തിന്റെ വലുപ്പവും വിലയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 10,000 ചതുരശ്ര അടി എൻക്ലേവിന്റെ വില 14.5 കോടി രൂപയായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇതുകൂടാതെ സരയൂ നദിയുടെ തീരത്ത് നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും തുറക്കാനിരിക്കുകയാണ്. 110 ചെറുതും വലുതുമായ ഹോട്ടൽ വ്യവസായികൾ അയോധ്യയിൽ ഭൂമി വാങ്ങിയിട്ടുണ്ട്. സോളാർ പാർക്കും ഇവിടെ നിർമിക്കുന്നുണ്ട്.

Keywords:  News, News-Malayalam-News, National, National-News, Ram-Mandir-Inauguration, Ayodhya to get India's first 7-star vegetarian-only hotel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia