കോണ്‍ഗ്രസിനെതിരെ പുതിയ പ്രക്ഷോഭം: ബാബ രാംദേവ്

 



 കോണ്‍ഗ്രസിനെതിരെ പുതിയ പ്രക്ഷോഭം: ബാബ രാംദേവ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ സമരപ്രഖ്യാപനവുമായി  യോഗ ഗുരു ബാബ രാംദേവ് വീണ്ടും രംഗത്ത്. തന്നെയും തന്റെ കൂടെയുള്ളവരെയും ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാംദേവ് പറഞ്ഞു. ഇതിന്റെ ഭാഗമായി അഴിമതിക്കും കളളപ്പണത്തിനുമെതിരെ ഒക്ടോബര്‍ രണ്ടു മുതല്‍ പുതിയ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌രാംദേവ് പ്രഖ്യാപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പ്രക്ഷോഭം തുടരുമെന്നും ഗുജറാത്തിലും ഹിമാചല്‍ പ്രദേശത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുമെന്നും രാംദവ് അറിയിച്ചു. രാജ്യത്തെ അധികാര സംവിധാനത്തിലുള്ള മാറ്റമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും രാംദേവ് പറഞ്ഞു. സമരവേദി എവിടെയാണെന്ന് രാംദേവ് വെളിപ്പെടുത്തിയില്ലെങ്കിലും  ഹിമാചലില്‍ നിന്നാകും ആരംഭമെന്ന് കരുതുന്നു.

അന്നാ ഹസാരെയുമായി ത്സരത്തിനില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുമോയെന്ന് പറയാനാവില്ലെന്നും രാംദേവ് പറഞ്ഞു. കല്‍ക്കരി അഴിമതി വിവാദത്തിലും കോണ്‍ഗ്രസിനെ രാംദേവ് രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ്. എന്നാല്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസെന്നത് ആരും മറക്കരുത്. അഴിമതിയില്‍ ധാരാളം പാര്‍ട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസാണ് മുന്നിലെന്നും രാംദേവ് പറഞ്ഞു.

SUMMARY: Yoga guru Baba Ramdev on Saturday announced a fresh agitation targeting Congress from October 2 that will last till next Lok Sabha elections with immediate attention on upcoming Assembly elections in Gujarat and Himachal Pradesh.

key words: Yoga guru, Baba Ramdev, fresh agitation, Congress, Lok Sabha elections with immediate attention , Assembly elections, Gujarat , Himachal Pradesh,  press conference, Ramdev , Assembly elections in Gujarat, Team Anna , political party , Sonia Gandhi 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia