ബാബറി പള്ളി തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയത് അദ്വാനി: സി.ബി.ഐ
May 7, 2012, 11:00 IST
ന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിന് ലോകത്തെ ഞെട്ടിച്ച ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയത് ബിജെപി പരമോന്നതനും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ എല്‍. എ അദ്വാനിയാണെന്ന് സി.ബി.ഐ. അദ്വാനി അടക്കമുള്ള നേതാക്കളെ ഗുഢാലോചന കേസില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പള്ളിപൊളിക്കലിനു പിന്നിലുള്ള അദ്വാനിയുടെ പങ്ക് വെളിപ്പെടുത്തിയത്.
ബാബറി മസ്ജിദ് കേസില്‍ രണ്ട് എഫ്.ഐ.ആറാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒന്ന് പള്ളി പൊളിച്ച കര്‍സേവകര്‍ക്കെതിരെ. മറ്റൊന്ന് ഗൂഢാലോചന നടത്തിയ അദ്വാനിയടക്കമുള്ള നേതാക്കന്‍മാര്‍ക്കെതിരെയുമാണ്. നേതാക്കന്‍മാര്‍ പ്രകോപനപരമായ പ്രസംഗം നടത്തി പള്ളിപൊളിക്കുന്നതിന് പ്രചോദനം നല്‍കിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. നേതാക്കന്‍മാര്‍ നേരിട്ട് പള്ളി പൊളിക്കുന്നതിന് ഇടപ്പെട്ടിട്ടില്ലെങ്കിലും കേസില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് സത്യവാങ്മൂലത്തില്‍ പ്രത്യേകിച്ച് എടുത്തു പറയുന്നുണ്ട്.
എഫ്.ഐ.ആറില്‍ പറയുന്ന രണ്ട് പ്രശ്‌നങ്ങളും രണ്ട് സ്ഥലത്താണ് നടന്നതെന്ന് പറയുന്നതും ശരിയല്ല. 49 കേസുകളാണ് ബാബറി പ്രശ്‌നവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. പള്ളിയുടെ 175 മീറ്റര്‍ അകലെ സ്‌റ്റേജ് കെട്ടിയാണ് നേതാക്കന്‍മാര്‍ പ്രസംഗിച്ചിരുന്നത്. അദ്വാനിയടക്കമുള്ള നേതാക്കള്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും പള്ളിയുടെ ഗോപുരം തകര്‍ന്ന് വീണപ്പോള്‍ കെട്ടിപുണരുകയായിരുന്നുവെന്നും ആഹ്ലാദസൂചകമായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുവെന്നും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.30 പേജുള്ള സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഹൈക്കോടതിയുടെ 2010ലെ വിധിയെ അസാധുവാക്കിയത്. 2010ലാണ് അദ്വാനിയടക്കമുള്ള നേതാക്കള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് കാണിച്ച് കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

Keywords: New Delhi, National, L.K. Advani, CBI, Babri Masjid Demolition Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.