ബാബരി മസ്ജിദ് തകര്‍ത്തതും ഗോധ്ര കലാപങ്ങളും മുസ്ലീം യുവാക്കളെ അല്‍ ക്വയ്ദയിലേയ്ക്ക് നയിച്ചു: ഡല്‍ഹി പോലീസ്

 


ന്യൂഡല്‍ഹി: (www.kvartha.com 13.06.2016) ഇന്ത്യയിലെ യുവാക്കള്‍ അല്‍ ക്വയ്ദയിലേയ്ക്ക് ആകൃഷ്ടരായത് 2002ലെ ഗോധ്ര കലാപങ്ങളേയും 1992ലെ ബാബരി മസ്ജിദ് തകര്‍ത്തതിനേയും തുടര്‍ന്നാണെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍. പതിനേഴ് യുവാക്കള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിനിടയിലാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജിഹാദ് ലക്ഷ്യമിട്ടാണ് യുവാക്കള്‍ അല്‍ ക്വയ്ദയിലേയ്ക്ക് എത്തിയത്. ഇതില്‍ ചിലര്‍ പാക്കിസ്ഥാനിലേയ്ക്ക് പോയി. തുടര്‍ന്നിവര്‍ ജമാ അത് ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദിനേയും ലക്ഷ്‌കര്‍ ഇ തോയിബ നേതാവ് സക്കീര്‍ റഹ്മാന്‍ ലഖ് വിയേയും മറ്റ് തീവ്രവാദി നേതാക്കളേയും കണ്ടു. ഇവരുടെ ജിഹാദി പ്രസംഗത്തില്‍ വീണുപോയ യുവാക്കള്‍ തീവ്രവാദത്തിലേയ്ക്ക് തിരിയുകയായിരുന്നു.

കുറ്റപത്രത്തില്‍ പേരുള്ള 17 പേരില്‍ 12 പേരും ഒളിവിലാണ്. ഇവര്‍ അല്‍ ക്വയ്ദയിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണെന്ന് ആരോപണമുണ്ട്.
ബാബരി മസ്ജിദ് തകര്‍ത്തതും ഗോധ്ര കലാപങ്ങളും മുസ്ലീം യുവാക്കളെ അല്‍ ക്വയ്ദയിലേയ്ക്ക് നയിച്ചു: ഡല്‍ഹി പോലീസ്


SUMMARY: New Delhi: Indians joining al Qaeda were moved by the 1992 Babri mosque demolition and 2002 Godhra riots and were committed to establish base of terror outfit al Qaeda in Indian Subcontinent (AQIS) here, Delhi Police has told a court here. In its charge sheet filed against 17 accused, Special Cell of Delhi Police said for the purpose of jihad, some of them had gone to Pakistan and had met Jamat-ud-Dawa chief Hafiz Saeed, Lashkar-e-Taiba (LeT) chief Zaki-ur-Rehman Lakhvi and several other dreaded terrorists. “While delivering jihadi speeches in various mosques, he (arrested accused Syed Anzar Shah) met Mohd Umar (one of the absconding accused) and they discussed atrocities on Muslims in India, especially Godhra and Babri Masjid issues.

Keywords: New Delhi, Indians, Joining, Al Qaeda, 1992 Babri mosque demolition, 2002 Godhra riots, Committed, Establish, Terror outfit, Indian Subcontinent (AQIS) Allegation, National,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia