ബാബരി മസ്ജിദ് കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

 


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. എല്‍.കെ. അഡ്വാനി ഉള്‍പ്പെടെയുള്ള 19 ബി.ജെ.പി. നേതാക്കളുടെ പേരിലുണ്ടായിരുന്ന ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിനാണ് സുപ്രീംകോടതി സി.ബി.ഐയെ വിമര്‍ശിച്ചത്.

ബാബരി മസ്ജിദ് കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനംഇക്കാര്യത്തില്‍ സി.ബി.ഐ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എച്ച്.സി. ദത്തും രഞ്ജന്‍ ഗൊഗോയിയും ഉള്‍പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കേസ് ഫെബ്രുവരി 13 ന് വീണ്ടും പരിഗണിക്കും.


Keywords : New Delhi, Supreme Court of India, National, Babari Masjid Case, CBI, BJP, Leaders, L.K. Advani, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Babri Masjid case: Supreme Court pulls up CBI for delayed petition against LK Advani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia