യുവതി ട്രെയിന്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു; ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

 


ജയ്പൂര്‍:  (www.kvartha.com 17/02/2015)  ട്രെയിന്‍ യാത്രയ്ക്കിടയില്‍ യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു. കുഞ്ഞ് ട്രാക്കില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഹനുമാന്‍ ഗഡിനു ഏകദേശം പത്തുമീറ്റര്‍ അകലെയായിരുന്നു സംഭവമുണ്ടായത്.

ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം സുറത്ത്ഗഡില്‍ നിന്ന് ഹനുമാന്‍ഗഡിലേക്ക് പോകുകയായിരുന്ന 22കാരിയായ മന്നു എന്ന യുവതി അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ടോയ്‌ലറ്റില്‍ കയറുകയായിരുന്നു.

യുവതി ട്രെയിന്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു; ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടുഅവിടെ വച്ച് കുഞ്ഞ് പിറക്കുകയും ടോയ്‌ലറ്റില്‍ കൂടി കുഞ്ഞ് ട്രാക്കിലേക്ക് വീഴുകയുമായിരുന്നെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. പ്രസവിച്ച ഉടന്‍ യുവതി ബോധരഹിതയായതായും പോലീസ് അറിയിച്ചു.

വളരെ വൈകിയിട്ടും മന്നു തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചുചെന്ന കുടുംബാംഗങ്ങളാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഹനുമാന്‍ഗഡില്‍ എത്തിചേര്‍ന്നതോടെ അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പ്രസവസമയത്ത് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നത് കൊണ്ട് ട്രാക്കില്‍ വീണെങ്കിലും കുട്ടിയുടെ ജീവനും അപകടമൊന്നും സംഭവിച്ചില്ലെന്ന പോലീസ് അറിയിച്ചു

റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന കുട്ടിയെ കണ്ട പോലീസ് കോണ്‍സ്റ്റബിള്‍ ഉടനെ നവജാതശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
Also Read:
ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Keywords:  Youth, New Born Child, Railway Track, Toilet, Train, Baby, Jaipur, Husband, Mother, Police, National



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia