'എന്റെ വീട്ടില്‍ ഒരു മുസ്ലിമും താമസിക്കുന്നത് ഇഷ്ടമല്ല'; മുസ്ലീം വിഭാഗത്തില്‍ ജനിച്ചുപോയത് കൊണ്ട് താമസിക്കാന്‍ വീട് കിട്ടാതെ അലയേണ്ടി വന്ന എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ യുവതി രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ നേരിട്ട ദുരനുഭവവും പങ്കുവെയ്ക്കുന്നു
Jan 23, 2020, 17:15 IST
ഡെല്‍ഹി: (www.kvartha.com 23.01.2020) മുസ്ലിം മതവിഭാഗത്തില്‍ പെട്ടയാളാണെന്ന ഒറ്റ കാരണം കൊണ്ട് മാത്രം താമസിക്കാന്‍ ഒരു വീട് കിട്ടാതെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ യുവതി. താമസിക്കുവാനായി ഡല്‍ഹിയില്‍ ഒരു വീട് തേടിയിറങ്ങിയ മറിയ സലീമിനാണ് ഇത്തരത്തിലുള്ള ദുരവസ്ഥ നേരിടേണ്ടി വന്നത്. മതത്തിന്റെ പേരിലുള്ള ഈ വിവേചനം കാരണം നിരവധി മോശമായ അനുഭവങ്ങള്‍ നേരിടേണ്ടതായി വന്ന മറിയക്ക് നിലവില്‍ താമസിക്കാന്‍ ഒരു വീടില്ലാത്ത അവസ്ഥയിലാണ്.
താന്‍ മുസ്ലിമാണെന്ന് കേട്ടയുടനെ വീടുടമകള്‍ പിന്‍വലിയുന്നതായാണ് മറിയ പറയുന്നത്. ഇത് സംബന്ധിച്ച് ഒരു വീടുടമയുമായി വാട്‌സാപ്പിലൂടെ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും മറിയ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. താന്‍ അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലെന്നും മുസ്ലീങ്ങള്‍ക്ക് വാടകയ്ക്ക് വീടുകള്‍ ലഭിക്കാന്‍ വാസ്തവത്തില്‍ വളരെ ബുദ്ധിമുട്ടാണെന്നും മറിയ തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്.
വീട് ലഭിക്കാനായി ഇരട്ടി വാടക തരാമെന്ന് വാഗ്ദാനം ചെയ്തിട്ടും വീട്ടുടമകള്‍ വഴങ്ങിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. 'എനിക്കൊരു മുസ്ലിം എന്റെ വീട്ടില്‍ താമസിക്കുന്നത് ഇഷ്ടമല്ല' എന്നുപോലും ഒരു വീട്ടുടമ തന്നോട് പറഞ്ഞതായി മറിയ പറയുന്നു.
ഇത്തരത്തില്‍ താന്‍ വിവേചനം നേരിടുന്നതിന്റെ കാരണം, മറിയ, തന്റെ ബ്രോക്കറോട് ആരാഞ്ഞപ്പോള്‍, 'അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തുന്ന യുവതികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണെ'ന്നും 'അവര്‍ക്ക് സെക്‌സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നുമാണ് വീട്ടുടമകള്‍ കരുതുന്നതെ'ന്നും 'അതിനാലാണ് മുസ്ലീങ്ങള്‍ക്ക് അവര്‍ വീട് നിഷേധിക്കുന്ന'തെന്നുമായിരുന്നു അയാള്‍ നല്‍കിയ മറുപടി.
പൗരത്വ നിയമഭേദഗതിയും കാരണം ആളുകള്‍ രാജ്യം വിടേണ്ടുന്നതിനെപറ്റി ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ താന്‍ ഒരു വീടില്ലാതെ വിഷമിക്കുകയാണെന്നും മറിയ സലീം ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, New Delhi, Writer, Twitter, Bad Treat from New Delhi by Writer
FOR ALL THOSE WHO THINK I AM OVER STATING MY HOUSING DISCRIMINATION, PLEASE SEE. I HAVE OTHER MESSAGES AND RECORDINGS. I JUST DON'T KNOW WHAT THE HELL TO DO BUT CRY OUT ALOUD!!!— Mariya Salim (@MariyaS87) January 20, 2020
Aap kaagaz mat dikhaiye, mujhe to apna poora naam bataana hi padegana. pic.twitter.com/Ww8XBV6huC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.