ബദാവൂണ്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിമാടത്തില്‍ നിന്ന് പുറത്തെടുക്കും
Jul 9, 2014, 09:02 IST
ബദാവൂണ്‍(യുപി): (www.kvartha.com 09.07.2014) ബദാവൂണില്‍ ബലാല്‍സംഗത്തിനിരയായി ജീവനോടെ കെട്ടിതൂക്കി കൊന്ന പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ശരിയായ രീതിയില്‍ നടത്തിയിട്ടില്ലെന്ന് സിബിഐ. റിപോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സിബിഐ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചു.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും ഇതുവരെ നടത്തിയ അന്വേഷണത്തിലും ചില പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സിബിഐ തീരുമാനിച്ചത്.
മുന്‍ പരിചയമില്ലാത്ത ഒരു വനിത ഡോക്ടറാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ അംഗീകരിക്കാനാകുന്നില്ല സിബിഐ വക്താവ് പറഞ്ഞു. മാത്രമല്ല രാത്രിയാണ് പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തിയതെന്നും സിബിഐ പറഞ്ഞു. ഡോക്ടര്‍ നല്‍കിയ വിശദീകരണവും തൃപ്തമല്ലാത്ത സാഹചര്യത്തിലാണ് റിപോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: The Central Bureau of Investigation (CBI)’s probe into the alleged rape and murder of two teenage girls in Badaun has found that proper procedure was not followed in the conduct of their post-mortem. The CBI has set up a medical board to explore the option of exhuming their bodies for fresh autopsies.
Keywords: Rape, CBI, Badaun rape case, Central forensic science laboratory, Uttar Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.