ലൈംഗികാരോപണം: ബദരിനാഥ് ക്ഷേത്രത്തിലെ മലയാളി മേല്‍ശാന്തി അറസ്റ്റില്‍

 


ഡെല്‍ഹി: ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ബദരിനാഥ് ക്ഷേത്രത്തിലെ മേല്‍ശാന്തി കണ്ണൂര്‍ പിലാത്തറ വിളയംങ്കോട് വൈക്കര ഇല്ലത്ത് കേശവ നാരായണന്‍ നമ്പൂതിരിയെ ലൈംഗികാരോപണ കേസില്‍  ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഡെല്‍ഹിയിലെ സാകേത് കോടതിയില്‍ ഹാജരാക്കിയ കേശവന്‍ നമ്പൂതിരിയെ പതിന്നാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മേല്‍ശാന്തിയുടെ സഹായി വിഷ്ണുപ്രസാദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി മെഹറോളിയിലുള്ള പരാതിക്കാരിയായ  യുവതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വെച്ചാണ് സംഭവം. യുവതിയുടെയും കുടുംബത്തിന്റെയും അടുത്ത പരിചയക്കാരനാണ് കേശവനാരായണന്‍ നമ്പൂതിരി.

ഡെല്‍ഹിയിലെ ഹോട്ടലിലെത്തിയ കേശവനാരായണന്‍ നമ്പൂതിരി  താന്‍ മൂന്നു ദിവസം ഡെല്‍ഹിയിലുണ്ടെന്നും തന്നെ കാണാന്‍ ഹോട്ടലില്‍ എത്തണമെന്നും തിങ്കളാഴ്ച്ച  യുവതിയെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ആദ്യം ക്ഷണം നിരസിച്ച യുവതി പിന്നീട് കാണാനെത്താമെന്ന് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന്  ഡ്രൈവറുമായി ഹോട്ടലിലെത്തിയ യുവതിയെ  മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി കടന്നു പിടിക്കുകയായിരുന്നുവെന്നാണ് 28കാരിയായ യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ലൈംഗികാരോപണം:  ബദരിനാഥ് ക്ഷേത്രത്തിലെ മലയാളി മേല്‍ശാന്തി അറസ്റ്റില്‍

പോലീസ് അറസ്റ്റ് ചെയ്യുന്ന അവസരത്തില്‍  മേല്‍ശാന്തിയും സഹായിയും മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആരോപണത്തെ തുടര്‍ന്ന് കേശവ നാരായണന്‍ നമ്പൂതിരിയെ മേല്‍ശാന്തി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബദ്‌രി കേദാര്‍ ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മംഗലാപുരം വിമാനത്താവളത്തില്‍ 14 ലക്ഷം രൂപയുടെ സ്വര്‍ണ വേട്ട; ഉദുമ സ്വദേശി അറസ്റ്റില്‍

Keywords:  Badrinath shrine chief priest arrested in molestation case, New Delhi, Kannur, Police, Suspension, Hotel, Woman., Complaint, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia