ന്യൂഡല്‍ഹി: എഡോസള്‍ഫാന്‍ നിരോധനം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കര്‍ഷകതാത്പര്യം മുന്‍നിര്‍ത്തി എന്‍ഡോസള്‍ഫാന്‍ ഉത്പാനം പുനരാരംഭിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.
രാജ്യത്ത് നിലവിലുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം എന്ത് ചെയ്യണമെന്ന കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ ഈ മറുപടി. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് മൂലം കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വില കുറഞ്ഞ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. മറ്റ് കീടനാശിനികളെല്ലാം വില കൂടിയതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളവും കര്‍ണാടകവും മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും കേന്ദ്രകര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിലവില്‍ 6590 ലക്ഷം ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരമാണുളളത്. ഇതിന്റെ ഉത്പാദന ചെലവ് 60 കോടി രൂപയാണ്. എന്നാല്‍, ഇത് നശിപ്പിക്കാന്‍ ഇതില്‍ നിന്നും അനേകം ഇരട്ടി തുക ചെലവ് വരും. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്ന ശേഖരം ഉപയോഗിക്കാനും അനുമതി നല്‍കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
key words: Endosulfan, National, Supreme Court of India, Central Government, Goverment, India,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.