Meta Pictures | ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെ കുട്ടികൾക്ക് നഗ്നചിത്രങ്ങൾ അയക്കുന്നതിന് നിരോധനം ഏർപ്പെടുത്തും; വരുന്നു പുതിയ ഫീചർ
Jan 28, 2024, 10:01 IST
ന്യൂഡെൽഹി: (KVARTHA) കുട്ടികൾ നഗ്നചിത്രങ്ങൾ സ്വീകരിക്കുന്നതോ അയയ്ക്കുന്നതോ തടയുന്ന സുരക്ഷാ ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് സോഷ്യൽ മീഡിയ സൈറ്റായ ഫേസ്ബുക്കിൻ്റെ ഉടമസ്ഥരായ മെറ്റ അറിയിച്ചു. എൻക്രിപ്റ്റ് ചെയ്ത ചാറ്റിൽ പോലും ഇത് സാധ്യമാകില്ല. ഈ ഫീച്ചർ ഓപ്ഷണൽ ആയിരിക്കാമെന്നാണ് റിപ്പോർട്ട്. കൂടാതെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മുതിർന്നവർക്കും ഈ ഫീച്ചർ ലഭ്യമായേക്കാം.
നേരത്തെ ഫേസ്ബുക്കിലെയും, മെസഞ്ചറിലേയും പേഴ്‌സണല്‍ ചാറ്റുകളിലും കോളുകളിലും മെറ്റ സമ്പൂര്‍ണഎന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. മുമ്പ് മെസഞ്ചറില്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും വിധം ഓപ്ഷണല്‍ ആയി നല്‍കിയിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് എത്തിയതോടെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റഡ് ആയി. ഇതിന് പിന്നാലെ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നിരവധി വിമർശനങ്ങൾ മെറ്റയ്ക്ക് നേരിടേണ്ടി വന്നു.
എൻക്രിപ്ഷൻ കാരണം കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ കണ്ടെത്താൻ കമ്പനിക്ക് കഴിയില്ലെന്നും അവർ വ്യക്തമാക്കി. 13 വയസിന് താഴെയുള്ള സ്ത്രീകളെയും കുട്ടികളെയും ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ ഫീച്ചർ കൊണ്ടുവരുന്നതെന്ന് മെറ്റാ പറയുന്നു.
Keywords: News, National, Technology, Facebook, Instagram, WhatsApp, New Delhi, Meta, Messenger, Police, Ban will be imposed on sending this pictures to children through Facebook, Instagram and WhatsApp.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.