Died | പൊതുമധ്യത്തില്‍ വച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്ത് 63കാരന്‍ ജീവനൊടുക്കി'; എസ്‌ഐക്കെതിരെ പരാതിയുമായി കുടുംബം
Oct 21, 2023, 09:53 IST
ബെംഗ്‌ളൂറു: (KVARTHA) ഉത്തരകന്നഡ ജില്ലയില്‍ 63കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് പിന്നാലെ ബട്കല ടൗണ്‍ എസ്‌ഐക്കെതിരെ പരാതിയുമായി മരണപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തി. പൊലീസ് പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് 63കാരന്‍ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
63കാരന്‍ സഞ്ചരിച്ച ബൈക് ഓടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെ എസ്‌ഐ സ്ഥലത്തെത്തുകയും 63കാരനെ പൊതുമധ്യത്തില്‍ വച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ഇദ്ദേഹത്തിന്റെ ബൈകും കണ്ടുകെട്ടിയിരുന്നുവെന്നും കുടുംബം പറഞ്ഞു. ഓടോറിക്ഷ ഡ്രൈവര്‍ തന്റെ സഹോദരനുമായി അപകടത്തിന് ശേഷം സംസാരിച്ച് ധാരണയിലെത്തിയിരുന്നുവെങ്കിലും പൊലീസുകാരന്റെ പ്രവര്‍ത്തിയില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണപ്പെട്ടയാളുടെ സഹോദരന്‍ ആരോപിച്ചു.
സംഭവത്തെ കുറിച്ചും അതുമൂലം തനിക്ക് മാനസികമായി പ്രയാസമുണ്ടായിട്ടുണ്ടെന്നും 63കാരന്‍ കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ എസ്‌ഐക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ഉത്തരകന്നഡ എസ്പി പി വിഷ്ണുവര്‍ധന്‍ വ്യക്തമാക്കി.
Keywords: Bangalore, Police, Found Dead, Complaint, Traffic, Bike, Autorikshaw, Family, News, National, Bangalore: 63 year old man found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.