Accident | റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ബസിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരെ കേസ്

 


ബെംഗ്‌ളുറു: (www.kvartha.com) റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ബസിടിച്ച് ബെംഗ്‌ളുറു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 10 ന് ഗുരുതരമായി പരിക്കേറ്റ ശില്‍പശ്രീ (21) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ജ്ഞാനഭാരതി പൊലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

അതേസമയം കാംപസിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Accident | റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ബസിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരെ കേസ്

തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാംപസിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചു. ഇത് നടപ്പാക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

Keywords: Bangalore, News, National, Accident, Death, Student, bus, hospital, Bangalore: Student died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia