സ്വകാര്യഭാഗത്തടക്കം കുപ്പികയറ്റി ക്രൂരത കാട്ടിയ ബെംഗളൂരു പീഡനകേസ് ഇരയായ യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി

 


ബെംഗളൂരു: (www.kvartha.com 30.05.2021) നാടിനെ നടുക്കിയ പീഡനക്കേസിൽ ക്രൂരമായ മർദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി ബെംഗളൂരു പൊലീസ്. കേസിൽ 2 യുവതികൾ ഉൾപെടെ ബംഗ്ലദേശിൽ നിന്നുള്ള 6 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രതികളെ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. ആറു പ്രതികളില്‍ രണ്ടു പേരെയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കാലിന് വെടിവെച്ചിട്ടത്. അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നു ബെംഗളൂരു സിറ്റി പൊലീസ് കമീഷണർ കമാൽ പാന്ത് പറഞ്ഞു.

ആഴ്ചകള്‍ക്ക് മുന്‍പ് ബെംഗളൂറു നഗരത്തിലെ രാമമൂര്‍ത്തി നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശില്‍ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്നാലെ പിന്തുടര്‍ന്ന് പിടികൂടിയ സംഘം ബെംഗളൂറുവിലെ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്റെ വിഡിയോ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.

സ്വകാര്യഭാഗത്തടക്കം കുപ്പികയറ്റി ക്രൂരത കാട്ടിയ ബെംഗളൂരു പീഡനകേസ് ഇരയായ യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി

എന്നാൽ ഇരയായ പെൺകുട്ടിയുടെ മൊഴി കൂടി ലഭിച്ചാലേ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കൂ എന്നു വ്യക്തമാക്കിയ പൊലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂടിപാർലർ ജീവക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെത്തിച്ച് മെ‍ഡികൽ പരിശോധന നടത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

Keywords:  News, Bangalore, India, National, Kozhikode, Kerala, Rape, Molestation, Police, Case, Arrest, Bangalore torture case: The victim Bangladeshi woman was found in Kozhikode.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia