ബാങ്ക് അക്കൗണ്ടുകള്‍ വില്പനയ്ക്ക്!

 


മാല്‍ഡ: (www.kvartha.com 11.11.2016) വ്യാജ കറന്‍സികളുടെ പറുദീസയാണ് പശ്ചിമ ബംഗാളിലെ മാല്‍ഡ. അതിര്‍ത്തി കടന്നെത്തുന്ന വ്യാജ കറന്‍സിയും തീവ്രവാദവും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മാല്‍ഡയുടെ ശാപമാണ്. അതുകൊണ്ട് തന്നെ ദേശീയ സുരക്ഷ ഏജന്‍സികള്‍ ഇവിടെ സദാ ജാഗരൂകരാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നത് മാല്‍ഡയെ ആണ്. ഇവിടുത്തെ വ്യാജ കറന്‍സികള്‍ തന്നെയാണതിന് കാരണവും.

പാവപ്പെട്ട കര്‍ഷകരിലൂടെയാണ് ഇവിടെ കള്ളപ്പണക്കാര്‍ കറുത്ത പണം വെളുപ്പിക്കുന്നത്. ഇവിടുത്തെ സമ്പന്നരായ വ്യാപാരികള്‍ പാവപ്പെട്ട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വന്‍ തുകകള്‍ നിക്ഷേപിക്കാറുണ്ട്.

കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ പണം നിക്ഷേപിക്കാനായി വ്യാപാരികള്‍ അവ മൂവായിരമോ രണ്ടായിരമോ രൂപ നല്‍കി സ്വന്തമാക്കുകയാണ് പതിവ്.

വര്‍ഷങ്ങളായി ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാത്ത നിരവധി കര്‍ഷകരാണിവിടെയുള്ളത്. എന്നാല്‍ ഇപ്പോള്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ മാറ്റാന്‍ ഇവരും ക്യൂവിലുണ്ട്. ഏതെങ്കിലും സമ്പന്നന്റെ പണം വെളുപ്പിക്കാനെത്തിയവരാണിവര്‍. ക്യൂവില്‍ നില്‍ക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം തുറന്നുപറയുന്നുണ്ട്.

ബാങ്ക് അക്കൗണ്ടുകള്‍ വില്പനയ്ക്ക്!

SUMMARY: Malda district in West Bengal is widely known as the hub of Fake Indian Currency Note (FICN) in India. With a porous border, areas like Kaliachak and Manikchak have been under the National Investigation Agency (NIA) radar firmly for its FICN corridor entering India though the border.

Keywords: National, West Bengal, Malda, Fake currency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia