Bank Fraud | ഈ 3 സന്ദേശങ്ങൾ അവഗണിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും!
Dec 18, 2023, 13:58 IST
ന്യൂഡെൽഹി: (KVARTHA) നിങ്ങളുടെ ഫോണിൽ ബാങ്കിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടോ? ക്രെഡിറ്റ് കാർഡുമായോ ഡെബിറ്റ് കാർഡുമായോ ബന്ധപ്പെട്ട അറിയിപ്പുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ബാങ്കുമായി ബന്ധപ്പെട്ടതോ ആയ സന്ദേശങ്ങൾ മിക്കവർക്കും ലഭിക്കാറുണ്ട്.പലരും അതിനോട് പ്രതികരിക്കുകയോ അല്ലെങ്കിൽ അവഗണിക്കുകയോ ചെയ്യാറാണ് പതിവ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സൈബർ തട്ടിപ്പ് കേസുകൾ വർധിച്ചുവരികയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കുന്നത് നല്ലതല്ല. നിങ്ങളുടെ ഫോണിൽ ബാങ്കുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങൾ വരുന്നുണ്ടെങ്കിൽ, അവയെക്കുറിച്ച് ജാഗ്രത പാലിക്കുക. അത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നത് കൊണ്ട് ബാങ്ക് അക്കൗണ്ട് പോലും കാലിയായേക്കാം. അവഗണിക്കേണ്ട ചില സന്ദേശങ്ങളെക്കുറിച്ച് അറിയാം.
* ഓഫർ സന്ദേശങ്ങൾ സൂക്ഷിക്കുക
നിങ്ങളുടെ ഫോണിൽ ബാങ്ക് ഓഫറിന്റെ പേരിൽ സന്ദേശം ലഭിച്ചാൽ അത് അവഗണിക്കുന്നതാണ് നല്ലത്. ഓഫറുകൾ നൽകി ആളുകളെ കബളിപ്പിക്കാനാണ് തട്ടിപ്പുകാർ പലപ്പോഴും ശ്രമിക്കുന്നത്. ഓഫറിന്റെ പേരിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാനോ സന്ദേശത്തോട് പ്രതികരിക്കാനോ നിങ്ങളോട് ആവശ്യപ്പെടും, അതിലൂടെ അവർക്ക് നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാനും തുടർന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാനും കഴിയും.
* വായ്പ അംഗീകാരം
മിക്കവരുടെയും ഫോണുകൾ ഹാക്കർമാർ നിരീക്ഷിക്കുന്നു. നിങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങൾ പരിശോധിച്ച് നിങ്ങളുടെ താത്പര്യങ്ങൾ മനസിലാക്കാനും അവർക്കാവും. നിങ്ങൾ വായ്പയെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ അറിഞ്ഞാൽ, നിങ്ങളുടെ ഫോൺ നമ്പറിൽ പ്രീ-അപ്രൂവൽ ലോണിന്റെ സന്ദേശവും വരാൻ തുടങ്ങും, അത് അവഗണിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത്തരം ബാങ്ക് ലോൺ സന്ദേശങ്ങളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് അപകടത്തിലായേക്കാം. ഒ ടി പി ഇല്ലാതെ പോലും ബാങ്ക് അകൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സൈബർ തട്ടിപ്പുകാർ വളർന്നിട്ടുണ്ട്.
* ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായുള്ള സന്ദേശം
ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ അയയ്‌ക്കുന്നു, അതിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് XXXXX രൂപ പിൻവലിച്ചതായുള്ള സന്ദേശങ്ങളും ലഭിക്കാം. നിങ്ങൾ ഈ ഇടപാട് നടത്തിയിട്ടില്ലെങ്കിൽ, ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഈ ഫോൺ നമ്പറിൽ വിളിക്കുക എന്നും അതിൽ അതിൽ എഴുതിയിട്ടുണ്ടാവും. ചിലപ്പോൾ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തട്ടിപ്പാവാം, അതിനോട് പ്രതികരിക്കുന്നത് ശരിയല്ല. നിങ്ങൾ ഇടപാട് നടത്തിയിട്ടില്ലെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി സന്ദേശം ലഭിച്ചാൽ ആദ്യം നിങ്ങളുടെ ബാങ്കിംഗ് ആപ്പ് പരിശോധിക്കുക, തുടർന്ന് ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
Keywords: News, National, New Delhi, Bank Fraud, Lifestyle, Scam, Messages, Phone Number, Bank Account, Bank Fraud Alert: Avoid These 3 Messages.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.