Jet Airways | ജെറ്റ് എയര്‍വേയ്‌സിന്റെ 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

 


ന്യൂഡെല്‍ഹി: (KVARTHA) ജെറ്റ് എയര്‍വേയ്‌സ് കേസുമായി ബന്ധപ്പെട്ട് 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. 17 റസിഡന്‍ഷ്യല്‍ ഫ് ളാറ്റുകളും കൊമേഴ്‌സല്‍ കെട്ടിടങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പെടും.

Jet Airways | ജെറ്റ് എയര്‍വേയ്‌സിന്റെ 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ലന്‍ഡന്‍, ദുബൈ എന്നിവിടങ്ങളിലും ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗോയല്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ക്ക് പുറമേ ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പെടും.

കാനറ ബാങ്ക് നല്‍കിയ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ഗോയലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിന് നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളില്‍ ട്രസ്റ്റുകളുണ്ടാക്കി നരേഷ് ഗോയല്‍ ഇന്‍ഡ്യയില്‍ നിന്നും പണം കടത്തിയെന്ന കേസിലാണ് അറസ്റ്റ്. വായ്പകളുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ആരോപണവുമുണ്ട്.

Keywords:  Bank loan fraud case: ED attaches assets worth Rs 538 cr of Jet Airways founder Naresh Goyal, others, New Delhi, News, ED Attaches Assets, Bank Loan Fraud Case, Arrest, Jet Airways, Allegation, Fraud Case, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia