മാര്‍ച് 26 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ബാങ്കുകള്‍ക്ക് 2 പ്രവൃത്തി ദിനങ്ങള്‍ മാത്രം

 


കൊച്ചി: (www.kvartha.com 25.03.2022) ശനിയാഴ്ച മുതല്‍ നാല് ദിവസത്തേയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സാമ്പത്തിക വര്‍ഷാവസാനം കൂടിയാകുന്നതോടെ ഈ മാസം ഇനി രണ്ട് ദിവസം മാത്രമേ ജനങ്ങള്‍ക്ക് ബാങ്കുകളുടെ സേവനം ലഭിക്കുകയുള്ളൂ. മാര്‍ച് 26 മുതല്‍ ഏപ്രില്‍ ഒന്ന് വരെ രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമേ ഉള്ളൂ.

  
മാര്‍ച് 26 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ബാങ്കുകള്‍ക്ക് 2 പ്രവൃത്തി ദിനങ്ങള്‍ മാത്രം


നാലാം ശനിയാഴ്ചയായ മാര്‍ച് 26 നും ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. തിങ്കളും ചൊവ്വയും ദേശീയ പണിമുടക്ക് ആയതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. തുടര്‍ന്ന് ബുധനും വ്യാഴവും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച വീണ്ടും ബാങ്ക് അവധിയായിരിക്കും. വാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതിനാലാണ് അന്ന് സേവനം ലഭിക്കാത്തത്.

Keywords: Bank Strike Alert: Banks to remain close for next 4 days as trade unions call for nationwide bandh, Kochi, Bank, Holidays, Strike, Banking, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia