Milk | നമ്മൾ കുടിക്കുന്ന പാൽ ഒട്ടും സുരക്ഷിതമല്ല! ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'നിരോധിത ഓക്സിടോസിൻ ഉപയോഗിക്കുന്നു'

 


ന്യൂഡെൽഹി: (KVARTHA) നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് പാൽ. എന്നാൽ നമ്മൾ കുടിക്കുന്ന പാൽ എത്രത്തോളം സുരക്ഷിതമാണെന്ന് അറിയാമോ? ഈ വിഷയത്തിൽ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഡൽഹിയിൽ വിതരണം ചെയ്യുന്ന പാലിൽ ഓക്‌സിടോസിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

Milk | നമ്മൾ കുടിക്കുന്ന പാൽ ഒട്ടും സുരക്ഷിതമല്ല! ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'നിരോധിത ഓക്സിടോസിൻ ഉപയോഗിക്കുന്നു'

ഓക്സിടോസിൻ ദുരുപയോഗം

ഓക്സിടോസിൻ കന്നുകാലികളിൽ, പ്രത്യേകിച്ച് പശുക്കളിൽ, പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഹോർമോണ്‍ ആണ്. എന്നാൽ, ഇത് ദോഷഫലങ്ങൾ ഉണ്ടാക്കുന്ന ദുരുപയോഗം എന്ന് കണക്കാക്കപ്പെടുന്നു. കറവയുള്ള കന്നുകാലികളിൽ അളവ് വർധിപ്പിക്കുന്നതിനായി ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും കന്നുകാലികളുടെ ആരോഗ്യത്തെ മാത്രമല്ല, പാൽ കഴിക്കുന്ന മനുഷ്യരെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018 ഏപ്രിലിൽ കേന്ദ്ര സർക്കാർ ഈ മരുന്ന് നിരോധിച്ചിരുന്നു.

'മൃഗങ്ങളോടുള്ള ക്രൂരത'


തലസ്ഥാനത്ത് കന്നുകാലികളെ വളർത്തുന്ന ഡെയറികളിൽ ഓക്‌സിടോസിൻ ദുരുപയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ അതിന്റെ വ്യാജ ഉപയോഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈകോടതി ഇപ്പോൾ ആവശ്യപ്പെടുകയും ഹോർമോണുമായി ബന്ധപ്പെട്ട മരുന്നുകൾ നൽകുന്നത് മൃഗങ്ങളോടുള്ള ക്രൂരതയും കുറ്റവുമാണെന്ന് നിരീക്ഷിക്കുകയും ചെയ്‌തു. ഡൽഹി സർക്കാരിൻ്റെ ഡ്രഗ് കൺട്രോൾ വകുപ്പിനോട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ആഴ്ചയിലൊരിക്കൽ പരിശോധന നടത്തി കേസെടുക്കാൻ ആവശ്യപ്പെട്ടു.

ഓക്‌സിടോസിൻ ഉൽപ്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയുടെ ഉറവിടങ്ങൾ കണ്ടെത്താൻ ഡൽഹി പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. രാജ്യതലസ്ഥാനത്തെ ക്ഷീരസംഘങ്ങളുടെ അവസ്ഥയുമായി ബന്ധപ്പെട്ട് സുനൈന സിബൽ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. കന്നുകാലികളിൽ കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നതിനുമായി വിവേചനരഹിതമായി ഓക്‌സിടോസിൻ ഉപയോഗിക്കുന്നുണ്ടെന്ന് കോടതി കമ്മീഷണർ ഉന്നയിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി.

ദോഷഫലങ്ങൾ:


ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഓക്സിടോസിന്റെ ദോഷഫലങ്ങൾ

* പാലിന്റെ ഗുണനിലവാരം കുറയുന്നു: ഓക്സിടോസിൻ ഉപയോഗം പാലിന്റെ ഗുണനിലവാരം കുറയ്ക്കുകയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
* മൃഗങ്ങളുടെ ആരോഗ്യം: തടർച്ചയായ ഓക്സിടോസിൻ ഉപയോഗം കന്നുകാലികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ എന്നിവയ്ക്ക് ഇത് കാരണമാകാം.
* മനുഷ്യ ആരോഗ്യം: ഓക്സിടോസിൻ അടങ്ങിയ പാൽ കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിനും ദോഷം ചെയ്യും. ഹോർമോൺ വ്യതിയാനങ്ങൾക്കും കാൻസറിനും വഴിവച്ചേക്കാം.

Keywords: Milk, Health, Lifestyle, Oxytocin, High Court, Antibiotic, Delhi High Court, Report, The New Indian Express, Cattle, Cow, Hormone, Banned Oxytocin still used in Delhi dairies, High Court takes note.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia