കയ്യൊടിഞ്ഞ് സ്‌കൂളിലെത്തിയ എട്ടുവയസുകാരനെ അധ്യാപകന്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു

 


മംഗളൂരു: (www.kvartha.com 10.09.2015) ക്ലാസില്‍ വികൃതി കാണിച്ച എട്ടുവയസുകാരനെ അധ്യാപകന്‍ ശിക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. മംഗളൂരുവിലാണ് സംഭവം. വലത് കൈയ്യൊടിഞ്ഞ് പ്ലാസറ്ററിട്ടിരിക്കുന്ന കുഞ്ഞിനെ സോമസുന്ദര ശാസ്ത്രി എന്ന വേദാധ്യാപകന്‍ അടിക്കുന്നതിന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.

കുട്ടിയുടെ ഇരുചെവിയിലും പിടിച്ച് കിഴുക്കുകയും ശക്തമായി കുലുക്കുകയും ചെയ്ത അധ്യാപകന്‍ കുട്ടിയോട് താന്‍ ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്ന് ചോദിക്കുന്നുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ ദളിത് സേവ സമിതി നേതാവ് ശേഷപ്പ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വിത്താല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്. ക്ലാസില്‍ വികൃതി കാണിച്ചതിനാണ് കുട്ടിയെ അധ്യാപകന്‍ ക്രൂരമായി ശിക്ഷിച്ചതെന്നാണ് ശേഷപ്പ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരാതിയുടെ ഒരു പകര്‍പ്പ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും അയച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കയ്യൊടിഞ്ഞ് സ്‌കൂളിലെത്തിയ എട്ടുവയസുകാരനെ അധ്യാപകന്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു


Also Read:
എ ടി എമ്മില്‍ നിന്ന് മൂന്നു ലക്ഷം രൂപ കവര്‍ന്ന കേസ്; എ ടി എം കൗണ്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ കുറ്റം സമ്മതിച്ചു
Keywords:  Bantwal: Video of teacher beating, abusing boy goes viral, complaint lodged, Mangalore, Mobil Phone, Complaint, Police, National.


കയ്യൊടിഞ്ഞ് സ്‌കൂളിലെത്തിയ എട്ടുവയസുകാരനെ അധ്യാപകന്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നുRead: http://goo.gl/euCjTo
Posted by Kvartha World News on Thursday, September 10, 2015
Video courtesy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia