Marriage | വര്‍ഷങ്ങളോളം പ്രണയിച്ച് നടന്നു, വിവാഹ ദിവസം മുങ്ങി; വരനെ തേടി വിവാഹവസ്ത്രത്തില്‍ വധു സഞ്ചരിച്ചത് 20 കിലോമീറ്റര്‍; ഒടുവില്‍ സംഭവിച്ചത്

 


ബറേലി: (www.kvartha.com) ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ നിന്നുമുള്ള ഒരു വിവാഹ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി മണ്ഡപത്തിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പ് വരന്‍ മുങ്ങിയാലുള്ള അവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ. അത്തരത്തിലുള്ള ഒരു സംഭവമാണ് നടന്നത്.

വിവാഹത്തിനെത്താതെ മുങ്ങിയ വരനെ തേടി വധു സഞ്ചരിച്ചത് 20 കിലോമീറ്ററാണ്. വിവാഹവസ്ത്രത്തില്‍ തന്നെയാണ് വധു വരനെ തേടിയിറങ്ങിയത്. രണ്ടര വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. തുടര്‍ന്ന് ബന്ധുക്കളെല്ലാം ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഭൂതേശ്വര്‍ നാഥ് അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം തീരുമാനിച്ചത്.

Marriage | വര്‍ഷങ്ങളോളം പ്രണയിച്ച് നടന്നു, വിവാഹ ദിവസം മുങ്ങി; വരനെ തേടി വിവാഹവസ്ത്രത്തില്‍ വധു സഞ്ചരിച്ചത് 20 കിലോമീറ്റര്‍; ഒടുവില്‍ സംഭവിച്ചത്

എന്നാല്‍ വരന്‍ വിവാഹപ്പന്തലിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വധു ഫോണ്‍ വിളിച്ചു. വിവാഹത്തില്‍ നിന്ന് മുങ്ങാനാണ് യുവാവ് ശ്രമിക്കുന്നതെന്ന് സംസാരത്തില്‍ നിന്നും യുവതിക്ക് മനസ്സിലായി. ഇതിനു പിന്നാലെയാണ് വധു വരനെ തേടിയിറങ്ങിയത്. 20 കിലോമീറ്റര്‍ സഞ്ചരിച്ച് ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന യുവാവിനെ കയ്യോടെ പിടികൂടി മണ്ഡപത്തിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ വിവാഹം മംഗളമായി നടക്കുകയും ചെയ്തു.

Keywords: Bareilly bride chases man running away from marriage for 20 kms, drags him back to mandap, Bareilly, News, Marriage, Bride, Social Media, Chased, Temple, Phone Call, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia