Allegation | ഇന്‍ഡ്യ- പാക് മത്സരത്തിന് മുമ്പ് ബിസിസിഐ സെക്രടറി ജെയ് ഷാ ദുര്‍മന്ത്രവാദം നടത്തിയെന്നും തെളിവുകളുണ്ടെന്നും പാക് മാധ്യമ പ്രവര്‍ത്തക; സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളുടെ പ്രവാഹം
Oct 17, 2023, 17:41 IST
അഹ്‌മദാബാദ്: (KVARTHA) ലോകകപ്പില്‍ ആരാധകര്‍ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം. ടോസ് നേടിയ ഇന്‍ഡ്യ ആദ്യം പാകിസ്താനെ കളിക്കാന്‍ വിടുകയായിരുന്നു. എന്നാല്‍ അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ 191 റണ്‍സിന് എറിഞ്ഞിട്ട ഇന്‍ഡ്യ 30.3 ഓവറില്‍ മൂന്ന് വികറ്റ് നഷ്ടത്തില്‍ ഏഴ് വികറ്റിന്റെ ഉജ്വല വിജയം നേടിയിരുന്നു.
എന്നാല്‍ മത്സരം കഴിഞ്ഞ് ദിവസങ്ങളായപ്പോള്‍ മത്സരത്തിന്റെ ഫലത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താനി മാധ്യമപ്രവര്‍ത്തകയും പ്രശസ്ത ടിക് ടോകറുമായ ഹരീം ഷാ. മത്സരത്തിന് മുമ്പായി ബിസിസിഐ സെക്രടറി ജെയ് ഷാ മന്ത്രവാദിയായ കാര്‍ത്തിക് ചക്രവര്‍ത്തി എന്നയാളെ കണ്ട് ദുര്‍മന്ത്രവാദം നടത്തിയതിന് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് ഹരീം ഷായുടെ ആരോപണം. രാജ്യാന്തര ക്രികറ്റ് കൗണ്‍സില്‍ (ICC) സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സമൂഹ മാധ്യമമായ എക്‌സില്‍ ഹരീം ഷാ ഇട്ട പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി പേരാണ് എത്തുന്നത്. ഇത് വെറും ട്രെയിലറാണെന്നും പാകിസ്താന്‍-അഫ്ഗാനിസ്താന്‍ മത്സരത്തിന് മറ്റൊന്നുണ്ടെന്നും ഒരാള്‍ കുറിച്ചു. മത്സരത്തില്‍ ഇമാമുല്‍ ഹഖിനെ പുറത്താക്കുന്നതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ പന്ത് ചുണ്ടിനോട് ചേര്‍ത്തുപിടിച്ച് എന്തോ പറയുന്ന ചിത്രവും പലരും പങ്കുവെച്ചിട്ടുണ്ട്.
Keywords: BCCI's Jay Shah hired tantrik to do black magic on Pakistan, claims Pak journalist after defeat to India in WC, Ahmedabad, News, Cricket, Allegation, BCCI's Jay Shah, Tantrik, Black Magic, Pak Journalist, National.
ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള കളി ഇന്‍ഡ്യക്കാരെപ്പോലെ തന്നെ മറ്റ് രാജ്യങ്ങളിലുള്ളവരും ആകാംക്ഷയോടെയാണ് നോക്കാറുള്ളത്. ഏകദിന ലോകകപ്പുകളില്‍ പാകിസ്താനെതിരെ തുടര്‍ചയായ എട്ടാം ജയമായിരുന്നു ഇന്‍ഡ്യയുടേത്.
എന്നാല്‍ മത്സരം കഴിഞ്ഞ് ദിവസങ്ങളായപ്പോള്‍ മത്സരത്തിന്റെ ഫലത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താനി മാധ്യമപ്രവര്‍ത്തകയും പ്രശസ്ത ടിക് ടോകറുമായ ഹരീം ഷാ. മത്സരത്തിന് മുമ്പായി ബിസിസിഐ സെക്രടറി ജെയ് ഷാ മന്ത്രവാദിയായ കാര്‍ത്തിക് ചക്രവര്‍ത്തി എന്നയാളെ കണ്ട് ദുര്‍മന്ത്രവാദം നടത്തിയതിന് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് ഹരീം ഷായുടെ ആരോപണം. രാജ്യാന്തര ക്രികറ്റ് കൗണ്‍സില്‍ (ICC) സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സമൂഹ മാധ്യമമായ എക്‌സില്‍ ഹരീം ഷാ ഇട്ട പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി പേരാണ് എത്തുന്നത്. ഇത് വെറും ട്രെയിലറാണെന്നും പാകിസ്താന്‍-അഫ്ഗാനിസ്താന്‍ മത്സരത്തിന് മറ്റൊന്നുണ്ടെന്നും ഒരാള്‍ കുറിച്ചു. മത്സരത്തില്‍ ഇമാമുല്‍ ഹഖിനെ പുറത്താക്കുന്നതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ പന്ത് ചുണ്ടിനോട് ചേര്‍ത്തുപിടിച്ച് എന്തോ പറയുന്ന ചിത്രവും പലരും പങ്കുവെച്ചിട്ടുണ്ട്.
മ ത്സരത്തില്‍ രണ്ടിന് 155 എന്ന ശക്തമായ നിലയില്‍നിന്ന് പാകിസ്താന്‍ ടീം 191ല്‍ പുറത്തായതിനെതിരെ മുന്‍ പാക് താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
According to credible source, BCCI Secretary Jay Shah hired famous Black magic expert / tantrik Kartick Chakraborty to do black magic on Team Pakistan. @ICC should investigate. This is unacceptable..!!!#INDvsPAK #PAKvIND pic.twitter.com/UPbY9RwAaD
— Hareem Shah (@_Hareem_Shah) October 14, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.