യുക്രൈനും തെരഞ്ഞെടുപ്പിൽ പ്രചാരണായുധം; പൗരന്മാരെ ഒഴിപ്പിക്കാൻ കഴിഞ്ഞത് ഇൻഡ്യയുടെ വർധിച്ചുവരുന്ന ശക്തി മൂലമാണെന്ന് നരേന്ദ്ര മോഡി; ഒരു ശ്രമവും ഇൻഡ്യ ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി

 


ലക്‌നൗ: (www.kvartha.com 02.03.2022) യുക്രൈനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ തന്റെ സർകാരിന് കഴിഞ്ഞത് ഇൻഡ്യയുടെ വർധിച്ചുവരുന്ന ശക്തി മൂലമാണെന്ന് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രൈനിൽ നിന്നുള്ള പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമവും ഇൻഡ്യ ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിലെ സോൻഭദ്രയിൽ ഒരു പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
              
യുക്രൈനും തെരഞ്ഞെടുപ്പിൽ പ്രചാരണായുധം; പൗരന്മാരെ ഒഴിപ്പിക്കാൻ കഴിഞ്ഞത് ഇൻഡ്യയുടെ വർധിച്ചുവരുന്ന ശക്തി മൂലമാണെന്ന് നരേന്ദ്ര മോഡി; ഒരു ശ്രമവും ഇൻഡ്യ ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി

സായുധ സേനയുടെ വീര്യത്തെയും 'മേക് ഇൻ ഇൻഡ്യ'യെയും ചോദ്യം ചെയ്തവർക്ക് രാജ്യത്തെ ശക്തമാക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷത്തെ ഉദ്ദേശിച്ച് മോഡി പറഞ്ഞു. 'ഓപറേഷൻ ഗംഗയുടെ കീഴിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു. ആയിരക്കണക്കിന് പൗരന്മാരെ ഇൻഡ്യയിലേക്ക് തിരികെ കൊണ്ടുവന്നു. ഈ ദൗത്യം ത്വരിതപ്പെടുത്തുന്നതിന്, ഇന്ത്യ നാല് മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ട്' - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

യുക്രൈൻ പ്രതിസന്ധിയും അവിടെ കുടുങ്ങിയ ഇൻഡ്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കലും ദുരവസ്ഥയും ഭരണപക്ഷ - പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പിൽ ഒരുപോലെ പ്രചാരണായുധമാക്കുകയാണ്. സോൻഭദ്ര ജില്ലയിൽ മാർച് ഏഴിന് അവസാന ഘട്ടത്തിൽ വോടെടുപ്പ് നടക്കും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മാർച് 10 ന് പ്രഖ്യാപിക്കും.

Keywords:  News, National, India, Top-Headlines, PM, Prime Minister, Narendra Modi, Ukraine, Evacuated, War, Government, Uttar Pradesh, Assembly Election, Russia, Attack, People, Citizens, Ukraine Evacuation, 'Because Of India's Rising Power'; PM Modi On Citizens' Ukraine Evacuation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia