ലാല ലജ്പത് റായിയുടെ കഴുത്തില്‍ ബിജെപി സ്‌കാഫ്; കിരണ്‍ ബേദി വെട്ടിലായി
Jan 21, 2015, 22:33 IST
ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) സ്വാതന്ത്ര്യ സമര സേനാനി ലാല ലജ്പത് റായിയെ ബിജെപിയുടേതാക്കാന്‍ ശ്രമിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്കെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി കൃഷ്ണ നഗറിലെത്തിയ കിരണ്‍ ബേദി ലാല ലജ്പത് റായുടെ കഴുത്തില്‍ പാര്‍ട്ടി സ്‌കാഫ് ചുറ്റുകയായിരുന്നു.
എന്നാല്‍ ഏതാനും മിനിറ്റിന് ശേഷം കിരണ്‍ ബേദി തന്നെ സ്‌കാഫ് നീക്കം ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനികളേയും കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് കിരണ്‍ ബേദിയും ബിജെപിയും നടത്തുന്നതെന്ന് അരവിന്ദ് കേജരിവാള്‍ ആരോപിച്ചു.
ചുരുങ്ങിയ പക്ഷം സ്വാതന്ത്ര്യ സമര സേനാനികളെയെങ്കിലും വെറുതെ വിടൂ. അവരെയെങ്കിലും കാവിവല്‍ക്കരിക്കാതിരിക്കൂ. സ്വാതന്ത്ര്യ സമര സേനാനികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സ്വന്തമല്ല. അവരെ ബിജെപിയും കോണ്‍ഗ്രസുമൊക്കെയാക്കി വിഭജിക്കാതിരിക്കൂ കേജരിവാള്‍ പറഞ്ഞു.
അതേസമയം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയായിരുന്നു ബേദി. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരില്‍ നിന്നും അനുഗ്രഹം സ്വീകരിക്കുന്നത് തെറ്റല്ലെന്നും അവര്‍ പറഞ്ഞു.
SUMMARY: BJP chief ministerial candidate Kiran Bedi today stoked a controversy by putting her party's scarf around the statue of freedom fighter Lala Lajpat Rai in Krishna Nagar before filing her nomination, which drew sharp criticism from AAP convener Arvind Kejriwal.
Keywords: BJP, Kiran Bedi, Lala Lajpat Rai, Krishna Nagar, Aam Aadmi Party, Arvind Kejriwal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.