Jobs | ഉദ്യോഗാർഥികൾക്ക് മികച്ച അവസരം: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, ശമ്പളം, അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (www.kvartha.com) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 428 ഒഴിവുകളാണുള്ളത്. ലഭിച്ച എല്ലാ അപേക്ഷകളും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ഇവയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷയ്ക്ക് വിളിക്കുകയും ചെയ്യും. എല്ലാ വിശദാംശങ്ങളും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇമെയിൽ വഴി അറിയിക്കും. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് , പ്രോജക്ട് എൻജിനീയർക്കുള്ള ഉയർന്ന പ്രായപരിധി 32 വയസും ട്രെയിനി എൻജിനീയർമാർക്ക് 28 വയസുമാണ്.

Jobs | ഉദ്യോഗാർഥികൾക്ക് മികച്ച അവസരം: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, ശമ്പളം, അറിയേണ്ടതെല്ലാം

ഒഴിവ് വിശദാംശങ്ങൾ

* തസ്തികയുടെ പേര്: പ്രോജക്ട് എൻജിനീയർ
ഒഴിവുകൾ : 327

ഇലക്ട്രോണിക്സ്: 164
മെക്കാനിക്കൽ: 106
കമ്പ്യൂട്ടർ സയൻസ്: 47
ഇലക്ട്രിക്കൽ : 07
കെമിക്കൽ: 01
എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്: 02

യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനം/കോളജിൽ നിന്നുള്ള പ്രസക്തമായ വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്‌സി (4 വർഷത്തെ കോഴ്‌സ്) / എൻജിനീയറിങ് ബിരുദം. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർഥികൾക്ക് 55 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർഥികൾക്ക് പാസ് മതി.

* തസ്തികയുടെ പേര്: ട്രെയിനി എൻജിനീയർ
ഒഴിവുകൾ: 101

ഇലക്ട്രോണിക്സ്: 100
എയ്‌റോസ്‌പേസ് എൻജിനീയറിംഗ്: 01

യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനം/കോളജിൽ നിന്ന് പ്രസക്തമായ വിഷയങ്ങളിൽ ബിഇ/ബിടെക്/ബിഎസ്‌സി (4 വർഷത്തെ കോഴ്‌സ്) / എൻജിനീയറിങ് ബിരുദം. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർഥികൾക്ക് 55 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർഥികൾക്ക് പാസ് മതി.

ശമ്പളം

പ്രോജക്ട് എൻജിനീയർ - 55,000 രൂപ വരെ.
ട്രെയിനി എൻജിനീയർ - 40,000 രൂപ വരെ.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് https://jobapply(dot)in/bel2023maybng എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 18 ആണ്.

അപേക്ഷ ഫീസ്

പ്രോജക്ട് എൻജിനീയർ: 400 രൂപ + 18% ജിഎസ്ടി
ട്രെയിനി എൻജിനീയർ: 150 രൂപ + 18% ജിഎസ്ടി

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Keywords: News, Malayalam News, National, Jobs, BEL, Recruitment, Vacancies, Posts, Qualification, Apply,  BEL Recruitment 2023 for 420+ Vacancies: Check Posts, Qualification and How to Apply.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia