Found dead | 'ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത്, പിഞ്ചു കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി'
Oct 23, 2022, 16:13 IST
ബെംഗ്ലൂറു: (www.kvartha.com) ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത്, ഒന്നര വയസ്സുകാരനായ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയതായി പൊലീസ്. ബെംഗ്ലൂര്‍ ബെലഗാവി താലൂകിലെ വന്താമൂരി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. വാസന്തിയെയും (22) കുഞ്ഞിനെയും വെള്ളിയാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ച രാത്രിയാണ് വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി (25) വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ച് മരിച്ചു.
ഏതാനും ദിവസങ്ങളായി ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഹോലെപ്പ മാരുതി, കൃഷി ആവശ്യത്തിനായി വാങ്ങി സൂക്ഷിച്ച കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞതോടെ വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിനു പുറത്തെ വയലിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തുനിന്നു കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ദമ്പതികള്‍ക്ക് മൂന്നു വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.
Keywords: Belagavi: Woman and child found dead, Bangalore, News, Local News, Hanged, Police, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.