Sunscreen | സൺസ്‌ക്രീൻ ഉപയോഗം ചർമത്തിന് എത്രത്തോളം ഗുണകരമാണ്? അറിയാം ചില കാര്യങ്ങൾ!

 


കൊച്ചി: (KVARTHA) പൊതുവെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. നല്ല പോഷകങ്ങൾ നിറഞ്ഞ ആഹാരത്തിനൊപ്പം ചർമ സംരക്ഷണ പ്രവർത്തനങ്ങളും സൗന്ദര്യ വർധക വസ്തുക്കളും ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ് പലരും. ചൂട് കാലം വന്നാൽ പുറത്തിറങ്ങുമ്പോൾ സൺ സ്ക്രീൻ ഉപയോഗിക്കാത്തവർ കുറവായിരിക്കും. എന്നാൽ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തിന് എത്രത്തോളം ഉപകാര പ്രദമാണ്. വെയിലത്തു മാത്രമാണോ സൺസ്‌ക്രീൻ ഉപയോഗിക്കാറുള്ളത്? അറിയാം സൺസ്‌ക്രീനിന്റെ ഗുണങ്ങൾ.

Sunscreen | സൺസ്‌ക്രീൻ ഉപയോഗം ചർമത്തിന് എത്രത്തോളം ഗുണകരമാണ്? അറിയാം ചില കാര്യങ്ങൾ!

സൂര്യ രശ്മികൾ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നൽകുമെങ്കിലും കടുത്ത ചൂട് കാലത്തു സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാതെ പുറത്തിറങ്ങുന്നത് ചർമത്തിന്റെ സുരക്ഷയ്ക്ക് നല്ലതല്ല. ചൂട് കാലം വന്നാൽ അൾട്രാവയലറ്റ് രശ്മികൾ അമിതമായി ഏൽക്കുന്നതിന്റെ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടുവാൻ വേണ്ടിയാണ് സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത്. അമിതമായി സൂര്യ രശ്മികൾ ഏൽക്കുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ചർമത്തിന് കേടുപാടുകൾ സംഭവിക്കുവാനും കാരണമാകുന്നു. ചർമത്തിലെ കോശങ്ങളുടെ ഡിഎൻഎയെ ഇല്ലാതാക്കാനും അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് കാരണമാകുന്നു. അത് മൂലം കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് വഴിവെച്ചേക്കാം. ചർമ കാൻസർ ഉടലെടുക്കുന്നതിന്റെ ഒരുകാരണം കൂടിയാണ് ഇത്.

ചർമത്തിൻ ഉണ്ടാകുന്ന അത്തരം അപകടാവസ്ഥകൾ ഒഴിവാക്കാനുള്ള ഉത്തമമായ വഴിയാണ് സൺസ്‌ക്രീനിന്റെ ഉപയോഗം. ഇത് സൂര്യാഘാതത്തിൽ നിന്ന് സംരക്ഷണം നൽകും. അൾട്രാവയലറ്റ് രശ്മികൾ തടയാനും ഉത്തമമായ പരിഹാര മാർഗമാണ്. ചികിത്സകൾ അത്ര സുലഭമല്ലാത്ത മെലാസ്മ, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിങ്ങനെയുള്ള കറുത്ത പാടുകൾ ചർമത്തിൽ ഉണ്ടാകാനുള്ള കാരണം അമിതമായ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നതാണ്. ഇതിനെല്ലാം പ്രയോജനമാണ് സൺസ്‌ക്രീൻ ലോഷൻ ഉപയോഗം. ചർമത്തിൽ കാണപ്പെടുന്ന ചുളിവുകൾ, സൂര്യൻ്റെ പാടുകൾ, അയഞ്ഞ ചർമം ഇങ്ങനെയുള്ള ചർമത്തിലെ യുവത്വം നഷ്ടപ്പെടുത്താനും അൾട്രാ വയലറ്റ് രശ്‌മികൾ കാരണമാകുന്നു.

പ്രോട്ടീനുകളെ ഇല്ലാതാക്കി അകാല വാർധക്യത്തിലേക്കും നയിക്കാനും ഈ രശ്‌മികൾ ഇടയാക്കുന്നു. സൺസ്‌ക്രീൻ ലോഷനുകൾ പതിവായി ഉപയോഗിക്കുന്നത് അകാല വാർധക്യത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ചർമത്തിൽ ചുവന്ന തടിപ്പ്, നിറം മങ്ങൽ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നത് സൺസ്‌ക്രീൻ ഉപയോഗിക്കാതെ സൂര്യ പ്രകാശം ഏൽക്കുന്നത് കൊണ്ടാണ്. എല്ലാ കാലാവസ്ഥയിലും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ സൺസ്‌ക്രീൻ ചർമ്മത്തിൽ പുരട്ടിയാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുറത്തേക്കിറങ്ങുന്നതിന് മുമ്പ് കുറഞ്ഞത് അര മണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടുന്നതാണ് ഏറ്റവും നല്ലത്. സൺസ്‌ക്രീൻ ലോഷനുകൾ പല വിധത്തിലും ഗുണമേന്മകളിൽ വ്യത്യസ്തമായവയും ഉണ്ടാവാം. അവരവരുടെ ചർമത്തിന്റെ സ്വഭാവത്തിന് ഉതകുന്ന രീതിയിലുള്ള ലോഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അലർജിയോ മറ്റ് പ്രശ്‌നങ്ങളോ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം ഉപയോഗിക്കുക.


Keywords: Sunscreen, Health Tips, News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Kochi, Benefits of Using Sunscreen.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia