മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ചു; വിദ്യാര്‍ഥിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു

 


സാബോങ് (കൊല്‍ക്കത്ത):(www.kvartha.com 08/08/2015) ബംഗാള്‍ മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ച കോളജ് വിദ്യാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ സബാങ് സജനികാന്ത് മഹാവിദ്യാലയ കോളജിലെ വിദ്യാര്‍ഥിയായ കൃഷ്ണ പ്രസാദ് ജനയാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കോളജിനകത്തെത്തിയ തൃണമൂല്‍ ഛത്രപരിഷത്ത് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളോട് തൃണമൂല്‍ മന്ത്രിയായ സൗമന്‍ മഹാപത്രയ്ക്ക് മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥി യൂണിയനായ ഛത്ര പരിഷത്തിലെ അംഗങ്ങള്‍ അതിനു വിസമ്മതിച്ചു. നിങ്ങളുടെ മന്ത്രി വരുമ്പോള്‍ ഞങ്ങളെന്തിനാണ് മുദ്രാവാക്യം വിളിക്കേണ്ടത് എന്നായിരുന്നു കൃഷ്ണയുടെ ചോദ്യം.

മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ചു; വിദ്യാര്‍ഥിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നുതുടര്‍ന്ന് അടിപിടിയിലെത്തുകയും വടികളും ഇരുമ്പു ദണ്ടുകളും ഉപയോഗിച്ച് ചിലര്‍ കൃഷ്ണയെ ആക്രമിക്കുകയുമായിരുന്നു. മറ്റു വിദ്യാര്‍ഥികളുടെ മുമ്പില്‍ വെച്ചാണ് കൃഷ്ണയെ തല്ലിയത്. ഛത്ര പരിഷത്തിലെ വിദ്യാര്‍ഥികള്‍ ഇതു തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും മര്‍ദ്ദിച്ചു. ഗുരുതരാവസ്ഥയിലായ കൃഷ്ണയെ തൃണമൂല്‍ ഛത്രപരിഷത്ത് പ്രവര്‍ത്തകര്‍ അവിടെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.

അവശ നിലയിലായ കൃഷ്ണയെ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം, സംഭവത്തിനു പിന്നില്‍ തൃണമൂല്‍ ഛത്രപരിഷത്ത് പ്രവര്‍ത്തകരാണെന്ന വാദം മുഖ്യ മന്ത്രി മമത ബാനര്‍ജി നിഷേധിച്ചു.

SUMMARY: A third-year college student was beaten to death today in West Bengal's West Midnapore district allegedly by members of the Trinamool Congress' youth wing.
Trinamool Chatra Parishad activists purportedly ganged up on Krishnapada Jana, a Congress supporter, and attacked him with sticks and iron rods as he was leaving the college at Sabang.

Keywords:  National, Kolkata, Murder, Police, Bengal College Student Allegedly Killed By Trinamool Congress Youth Activists.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia