CCTV Footage | 'ബെംഗ്‌ളൂറു കഫേ സ്‌ഫോടനക്കേസ് പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ള സിസിടിവി ചിത്രം പുറത്ത്'; വീഡിയോ
Mar 7, 2024, 15:50 IST
ബെംഗ്‌ളൂറു: (KVARTHA) രാമേശ്വരം കഫേയിലെ കഫേ സ്‌ഫോടനത്തിന്റെ പുതിയ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ ബിഎംടിസി ബസില്‍ കയറുന്നതായുള്ള ചിത്രമാണ് കാണിക്കുന്നത്. സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രമാണ് പുറത്തെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ബെംഗ്‌ളൂറു സ്ഫോടനക്കേസില്‍ മറ്റൊരു വഴിത്തിരിവായിരിക്കുകയാണ്.
എന്‍ ഐ എ (ദേശീയ അന്വേഷണ ഏജന്‍സി) പറയുന്നത്: ബെംഗ്‌ളൂറു നഗരത്തില്‍ പ്രതി സഞ്ചരിച്ച മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ (ബിഎംടിസി) ബസുകളില്‍ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാള്‍ വസ്ത്രം മാറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തൊപ്പിയും മാസ്‌കും കണ്ണടയും ധരിച്ചാണ് ചിത്രങ്ങളില്‍ പ്രതിയെ കണ്ടത്. കറുത്ത ഷൂസും കറുത്ത പാന്റും നരച്ച പച്ച ബട്ടണുള്ള ഷര്‍ടും ധരിച്ചിരുന്നു. മെലിഞ്ഞതും ഉയരവുമുള്ളതുമായ ശരീരപ്രകൃതിയുള്ള മനുഷ്യനാണെന്ന് സിസിടിവി ചിത്രങ്ങളില്‍ കാണാം. കഫേയില്‍ വന്നപ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന, 10 എന്നെഴുതിയ തൊപ്പി വഴിയരികില്‍ ഉപക്ഷിച്ചത് എന്‍ ഐ എ കണ്ടെടുത്തു.
ബസില്‍ കയറുന്നതും സീറ്റിലേക്ക് പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അതേസമയം, സി സി ടി വി കാമറയില്‍ പതിയാതിരിക്കാന്‍ അയാള്‍ ഒന്ന് നിന്ന് തിരിഞ്ഞുനോക്കുകയും തുടര്‍ന്ന് അതിന്റെ നിരീക്ഷണ മേഖലയില്‍ നിന്ന് വേഗത്തില്‍ മാറുകയും ചെയ്യുന്നുണ്ട്. ഒന്നിലധികം ബി എം ടിസി ബസുകളില്‍ ഇയാള്‍ സഞ്ചരിച്ചിട്ടുമുണ്ട്.
ബോംബ് ഉള്ള ടിഫിന്‍ കാരിയര്‍ രാമേശ്വരം കഫേയില്‍വെച്ച ശേഷം ഇയാള്‍ തിരികെ പോകാന്‍ സ്ഥലത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപിലേക്ക് നടന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. രാമേശ്വരം കഫേയില്‍ നിന്ന് തിരികെ പോകുന്ന വഴിയില്‍ ഇയാള്‍ ഒരു ആരാധനാലയത്തില്‍ കയറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം എന്‍ ഐ എ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: News, National, National-News, Police-News, Bangalore Metropolitan Transport Corporation (BMTC), UAPA, Crime-News, Bengaluru News, Rameshwaram, Cafe, Blast, Accused, CCTV Footage, Out, Spotted, BMTC Bus, Police Probe, Bengaluru Cafe blast; Accused CCTV footage out.VIDEO | A new CCTV footage has emerged showing the #BengaluruCafeBlast suspect boarding a BMTC bus.
— Press Trust of India (@PTI_News) March 7, 2024
(Source: Third Party) pic.twitter.com/XkyTZouFW9
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.