Court Order | കടലാസ് ബാഗിന് 20 രൂപ വാങ്ങിയതായി യുവതിയുടെ പരാതി; 3000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
Oct 24, 2023, 19:09 IST
ബംഗ്ലൂരു: (KVARTHA) കടലാസ് ബാഗിന് 20 രൂപ വാങ്ങിയെന്ന യുവതിയുടെ പരാതിയില്‍ 3000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. കംപനിയുടെ ലോഗോ പതിച്ച കടലാസ് ബാഗിന് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തോടാണ് പിഴയൊടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000 രൂപ നല്‍കാന്‍ ബംഗ്ലൂരു ഉപഭോക്തൃകോടതിയാണ് ഉത്തരവിട്ടത്.
2022 ഒക്ടോബറില്‍ ഇവര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. പേപര്‍ കാരി ബാഗിനായി യുവതിയില്‍ നിന്ന് 20 രൂപയാണ് ബംഗ്ലൂരുവിലെ ഐകിയയുടെ ഷോറൂമില്‍ നിന്ന് ഈടാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്വീഡിഷ് ഫര്‍ണിചര്‍ സ്ഥാപനമായ ഐകിയയില്‍ യുവതി സന്ദര്‍ശനം നടത്തിയത്. വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ കാരി ബാഗ് നല്‍കുകയും 20 രൂപ ചാര്‍ജ് ഈടാക്കുകയും ചെയ്തു. കംപനിയുടെ ലോഗോ പതിച്ച ബാഗായിരുന്നു യുവതിക്ക് നല്‍കിയത്. വാങ്ങിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നല്‍കിയ ബാഗിന് അധികമായി പണമടയ്ക്കേണ്ടി വന്നതാണ് യുവതിയെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് സ്ഥാപനത്തിന്റെ നടപടിയെ ചോദ്യം ചെയ്ത യുവതി സാധനങ്ങള്‍ വാങ്ങുന്ന സമയത്ത് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയില്ലെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാതെ വന്നതോടെ യുവതി ഉപഭോക്തൃ കമിഷനെ സമീപിച്ചു.
സംഭവം പരിശോധിച്ച കമിഷന്‍ യുവതിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തുകയും സ്ഥാപനത്തിന്റെ അന്യായ വ്യാപാര രീതിക്കെതിരെ പ്രതികരിക്കുകയും ചെയ്തു. മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ അനിഷ്ടം പ്രകടിപ്പിച്ച കോടതി, യുവതിക്ക് നഷ്ടപരിഹാരമായി 3000 രൂപ നല്‍കാനും ആവശ്യപ്പെട്ടു.
Keywords: Bengaluru: Charged Rs 20 for a carry bag, Ikea shopper wins Rs 3k Relief, Bengaluru, News, Complaint, Court Order, Compensation, Carry Bag, Ikea Shopper, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.