Waste | വലിച്ചെറിയുന്ന മാലിന്യങ്ങൾ വളമാക്കി മാറ്റുന്നു, പ്രതിമാസം നേടിയെടുക്കുന്നത് 15,000 രൂപ! വേറിട്ടൊരു ആശയം

 
Waste
Waste

Representational Image generated by Meta AI

ഉപയോഗിച്ച ചായപ്പൊടി, പഴത്തൊലി, പച്ചക്കറിത്തൊലി തുടങ്ങിയ മാലിന്യങ്ങളാണ് ഇവർ ശേഖരിച്ചത്

ബെംഗ്ളുറു: (KVARTHA) പരിസ്ഥിതി സൗഹൃദ (Environmentally friendly) ജീവിതം ലക്ഷ്യമിട്ട് നടത്തുന്ന ശ്രദ്ധേയമായ പദ്ധതിയിലൂടെ, ബന്നേർഘട്ട മെയിൻ റോഡിലെ (Bannerghatta Main Road) മന്ത്രി പാരഡൈസ് (Mantri Paradise) ഫ്‌ലാറ്റ് സമുച്ചയത്തിലെ താമസക്കാർ അവരുടെ ദൈനംദിന മാലിന്യം (Waste) ജൈവവളമാക്കി (Organic Manure) മാറ്റുന്നു. മാസം ഏകദേശം 60 കിലോഗ്രാം ജൈവവളമാണ് ഉത്പാദിപ്പിക്കുന്നത്. മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യുന്ന ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത് ഇവിടെ താമസിക്കുന്ന ഷാനോൾഡ് ലോബോയും രാജ് കുമാറുമാണ്. ഈ പദ്ധതി വഴി ഏകദേശം 15,000 രൂപ നേടിയെടുക്കാൻ സഹായിക്കുന്നു.

 

 

ഏപ്രിൽ ഒന്നാം തീയതിയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. ദിവസവും ഏകദേശം രണ്ട് മണിക്കൂർ വീതം ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ചു. ഉപയോഗിച്ച ചായപ്പൊടി, പഴത്തൊലി, പച്ചക്കറിത്തൊലി തുടങ്ങിയ മാലിന്യങ്ങളാണ് ഇവർ ശേഖരിച്ചത്. 45 ദിവസം നീണ്ടുനിന്ന ഈ ഒന്നാം ഘട്ടത്തിൽ 64 കിലോഗ്രാം കമ്പോസ്റ്റ് (Compost) ഉണ്ടാക്കാൻ സാധിച്ചതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു. അഞ്ച് ദിവസം വെയിലത്തുണക്കിയ ശേഷം ഈ കമ്പോസ്റ്റ് ഉപയോഗയോഗ്യമായി.

ഈ പദ്ധതി കെട്ടിടത്തിന്റെ ദൈനംദിനം മാലിന്യ നിക്ഷേപത്തെ കുറച്ചു. മുമ്പ് ദിവസം 280 കിലോഗ്രാം മാലിന്യം ഉണ്ടായിരുന്നത് 200 കിലോഗ്രാമായി കുറഞ്ഞു. ഇതിൽ 60 മുതൽ 70 കിലോഗ്രാം വരെ മാലിന്യം കമ്പോസ്റ്റാക്കുന്നതിനായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്നു. മന്ത്രി പാരഡൈസിലെ താമസക്കാർ പച്ചക്കറികളും പഴങ്ങളും വേർതിരിച്ച് കമ്പോസ്റ്റിങ്ങിന് നൽകി ഈ പദ്ധതിയെ സഹായിക്കുന്നു. ഇതിന്റെ ഫലമായി ഹരിത മാലിന്യത്തിന്റെ 70% വരെ കമ്പോസ്റ്റാക്കി മാറ്റാൻ സാധിച്ചു. ഉണങ്ങിയ കമ്പോസ്റ്റ് വളം പുറത്ത് വിൽക്കുകയാണ് ചെയ്യുന്നത്. ഒരു കിലോഗ്രാമിന് 30 രൂപയാണ് നിരക്ക്.

പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് മാലിന്യം നിക്ഷേപിക്കാനുള്ള പന്ത്രണ്ട് എയറോബിനുകളുടെ (Aerobins) സ്ഥാപനമാണ്. ഇവ മാലിന്യം കുറയ്ക്കുക മാത്രമല്ല, പ്രാദേശിക പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു. എയറോബിനുകൾ ഉണ്ടാക്കുന്ന ഒരു ഉപ ഉത്പന്നമാണ് 'ലീചേറ്റ് വെള്ളം' (Leachate Water). ഈ വെള്ളം 1:20 എന്ന അനുപാതത്തിൽ നേർപ്പിച്ച് ചെടികൾ നനയ്ക്കുന്നതിന് ഉപയോഗിക്കുന്നു. ഇത് പദ്ധതിയുടെ പരിസ്ഥിതി സൗഹൃദ സ്വഭാവത്തെ തെളിയിക്കുന്നു. കൂടാതെ, പദ്ധതി വഴി ദുർഗന്ധവും പ്രാണികളുടെ ശല്യവും ഇല്ലാതാക്കി താമസക്കാർക്ക് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു പരിസ്ഥിതി ഉറപ്പാക്കുന്നു.

Courtesy: The New Indian Express

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia