9.2 കോടി രൂപയുടെ എഫിഡ്രിൻ മയക്കുമരുന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി; കടത്താൻ ശ്രമിച്ചത് അടുക്കള സാധങ്ങളെന്ന വ്യാജേന എയർ കാർഗോവഴി

 


ബെംഗ്ളുറു: (www.kvartha.com 21.03.2022) ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് എയർ കാർഗോ വഴി കയറ്റുമതി ചെയ്യാനിരുന്ന 9.2 കോടി രൂപ വിലമതിക്കുന്ന 46.8 കിലോഗ്രാം എഫിഡ്രിൻ മയക്കുമരുന്ന് ബെംഗ്ളുറു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബെംഗ്ളുറു വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ഈ വർഷം പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരമാണിത്.
                
9.2 കോടി രൂപയുടെ എഫിഡ്രിൻ മയക്കുമരുന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി; കടത്താൻ ശ്രമിച്ചത് അടുക്കള സാധങ്ങളെന്ന വ്യാജേന എയർ കാർഗോവഴി

അടുക്കള സാധനങ്ങളെന്ന വ്യാജേന സ്വന്തം ഇഷ്ടപ്രകാരം നിർമിച്ച പാത്രങ്ങളിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള മയക്കുമരുന്ന് റാകറ്റാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എയർ കാർഗോ വിംഗ് വഴി വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നതായി കസ്റ്റംസ് ഇന്റലിജൻസ് യൂനിറ്റ് (സിഐയു) അറിയിച്ചു.
തുടർന്ന് കസ്റ്റംസ് സംഘം ഞായറാഴ്ച അന്വേഷണം ആരംഭിക്കുകയും കാർഗോ വിഭാഗത്തിലെ കയറ്റുമതി ചരക്കുകൾ പരിശോധിച്ചപ്പോൾ വലിയ സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകൾ, ജഗുകൾ, ഡ്രമുകൾ എന്നിവ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.

Keywords:  News, National, Bangalore, Top-Headlines, Customs, Seized, Cash, Drugs, Investigates, Smuggling, Ephedrine, Bengaluru: Customs officials seize ephedrine worth Rs 9.2 crore hidden in utensils.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia