കോവിഡ്; ബെംഗ്‌ളൂറു റെഡ് സോണില്‍, ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി
Jan 3, 2022, 10:47 IST
ബെംഗ്‌ളൂറു: (www.kvartha.com 03.02.2022) കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനുവരി ഏഴിന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് റവന്യൂ മന്ത്രി ആര്‍ അശോക. നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷത്തിലെ ആള്‍ക്കൂട്ടം ഒഴിവാക്കാനായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.
കന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച പട്ടിക പ്രകാരം ബെംഗ്‌ളൂറു റെഡ് സോണിലാണ്. ബെംഗ്‌ളൂറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടത് പ്രധാനമാണെന്നും ബെംഗ്‌ളൂറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയാല്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി അശോക വ്യക്തമാക്കി.
നേരത്തെ ലോക് ഡൗണ്‍ ഏര്‍പെടുത്തിയിരുന്നു. അത് ആവര്‍ത്തിക്കാന്‍ പാടില്ല. ഇതിനായി കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ സര്‍കാരിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭ്യര്‍ഥിച്ചു.
Keywords: Bangalore, News, National, COVID-19, Minister, Chief Minister, Bengaluru in red zone; Strict COVID curbs before 7 Jan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.