സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 'പിതാവ് തീകൊളുത്തിയ' യുവാവ് ചികിത്സയ്ക്കിടെ മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നു
Apr 7, 2022, 19:46 IST
ബെന്‍ഗ്ലൂര്‍: (www.kvartha.com 06.04.2022) സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 'പിതാവ് തീകൊളുത്തിയ' യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. ഏപ്രില്‍ ഒന്നിന് പശ്ചിമ ബെന്‍ഗ്ലൂറിലെ ചാമരാജ്‌പേടിലെ വാല്‍മീകി നഗറില്‍ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തില്‍ വ്യവസായിയായ പിതാവ് ബാബു(51) വിനെ പൊലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്യുകയാണ്. മകന്‍ അര്‍പിത്(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അര്‍പിത് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വ്യവസായിയായ ബാബുവും അര്‍പിതും ഗോഡൗണില്‍ വച്ച് അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് അര്‍പിത് പുറത്തിറങ്ങി. എന്നാല്‍, ബാബു അവനെ പിന്തുടരുകയും ദേഹത്ത് ഓയില്‍ ഒഴിച്ചശേഷം തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു. മരണ വെപ്രാളത്തിലുള്ള അര്‍പിതിന്റെ നിലവിളി കേട്ട് പ്രദേശ വാസികള്‍ ഓടിയെത്തുകയും വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 60 ശതമാനം പൊള്ളലേറ്റിരുന്നു.
പ്രാഥമികാന്വേഷണത്തില്‍ ബാബു കണ്‍സ്ട്രക്ഷന്‍, ഫാബ്രികേഷന്‍ ബിസിനസ് ചെയ്യുകയാണെന്നും അര്‍പിത് പിതാവിനെ സഹായിച്ചുവരികയാണെന്നും കണ്ടെത്തി. എന്നാല്‍ ബിസിനസില്‍ പണത്തിന്റെ കൃത്യമായ കണക്ക് അര്‍പിത് നല്‍കിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി, അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ബാബുവിന്റെ അയല്‍വാസിയും ലോറി ഡ്രൈവറുമായ അംബരീഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അംബരീഷിന്റെ പരാതിയില്‍ പറയുന്നത്:
ഏപ്രില്‍ ഒന്നിന് ബാബുവിന്റെ കെട്ടിടത്തിന് മുന്നില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ബാബു അര്‍പിതിനെ തീകൊളുത്തുന്നത് കണ്ടു. അര്‍പിതിന്റെ മരണവാര്‍ത്ത അറിഞ്ഞ ശേഷമാണ് പരാതി നല്‍കിയത്.
ഏപ്രില്‍ ഒന്നിന് ബാബുവിന്റെ കെട്ടിടത്തിന് മുന്നില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ബാബു അര്‍പിതിനെ തീകൊളുത്തുന്നത് കണ്ടു. അര്‍പിതിന്റെ മരണവാര്‍ത്ത അറിഞ്ഞ ശേഷമാണ് പരാതി നല്‍കിയത്.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാമരാജ് പേട പൊലീസ് ബാബുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
Keywords: Bengaluru Man found dead, Bangalore, Hospital, Treatment, Injured, Police, Arrested, National, News, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.