Found Dead | ബെംഗ്ളൂറില്‍ മലയാളി യുവാവിനെയും പെണ്‍സുഹൃത്തിനെയും ഫ്ലാറ്റില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; നഴ്സിങ് വിദ്യാര്‍ഥിനി വിവാഹിതയായിരുന്നുവെന്ന് പൊലീസ്; 'കൂടുതല്‍ വിവരങ്ങള്‍ക്കായി ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നു'
Nov 7, 2023, 16:18 IST
ബെംഗ്ളൂറു: (KVARTHA) മലയാളി യുവാവിനെയും പെണ്‍സുഹൃത്തിനെയും ഫ്ലാറ്റില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. രണ്ടുപേരും തീ കൊളുത്തി മരിക്കാന്‍ കാരണം ഇരുവരുടെയും ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്നാണെന്ന് പൊലീസ് നിഗമനം.
ബെംഗ്ളുറിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് ഇടുക്കി സ്വദേശിയായ അബില്‍ അബ്രഹാനും (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസും (20) ആണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍ അബിലും സൗമിനിയും ഒന്നിച്ചാണ് താമസിക്കുന്നതെന്നും അയല്‍ക്കാരും പൊലീസും പറഞ്ഞു.
കൊത്തന്നൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ബെംഗ്ളൂറില്‍ നഴ്സിങ് വിദ്യാര്‍ഥിയായ സൗമിനി വിവാഹിതയായിരുന്നു. അബില്‍ ഒരു നഴ്സിങ് സര്‍വീസ് ഏജന്‍സി നടത്തുകയായിരുന്നു. ഏജന്‍സി വഴിയുള്ള പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. തുടര്‍ന്ന് ഇരുവരും ഫ്ലാറ്റെടുത്ത് താമസം തുടങ്ങി. അബിലുമായുള്ള സൗമിനിയുടെ ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെയാകാം ഇരുവരും കടുംകൈ ചെയ്യാന്‍ തീരുമാനിച്ചത്.
പരസ്പരം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയശേഷം ഇരുവരുടെയും നിലവിളി കേട്ട് ഇവരുടെ ഫ്ലാറ്റിലെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും തീ അണക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലിനെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരിമമ്മ അഗ്രഹാരയ്ക്ക് അടുത്ത് ഒരു കോളജിലാണ് രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി ആയിരുന്ന സൗമിനി പഠിച്ചിരുന്നത്. അതേസമയം, ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിട്ടില്ല. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, National, National-News, Police-News, Bengaluru News, Married Nursing Student, Woman, Live-in Partner, Found Dead, Apartment, Woman, Love, Police, Husband, Bengaluru: Married Nursing Student and Live-in Partner Found Dead in Apartment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.