ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ മാതാപിതാക്കള്‍ വിഷംകൊടുത്തുകൊന്നു
Sep 15, 2015, 15:05 IST
ബംഗളൂരു: (www.kvarttha.com 15.09.15) ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ മാതാപിതാക്കള്‍ വിഷംകൊടുത്തുകൊന്നു. ബംഗളൂരുവിലെ രാമനഗറിലാണ് സംഭവം .പതിനേഴു വയസ്സുള്ള മകള്‍ ഒളിച്ചോടിയതിനെ തുടര്‍ന്ന് കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്ന് പറഞ്ഞാണ് മാതാപിതാക്കളായ ഗോവിന്ദ് രാജയും, ജയലക്ഷ്മിയും ചേര്‍ന്ന് മകള്‍ രജിതയ്ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയത്. പിന്നീട് മകള്‍ ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കുകയും ചെയ്തു. എന്നാല്‍, സംശയം തോന്നിയ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തു. രജിത ഇവരുടെ
ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെവെച്ചാണ് അയല്‍വാസിയും പെയിന്റിങ് തൊഴിലാളിയുമായ മഞ്ജുനാഥുമായി അടുപ്പത്തിലാകുന്നത്. ഇരുവരുടേയും ബന്ധം അറിഞ്ഞതോടെ ബന്ധുക്കള്‍ രജിതയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടി മഞ്ജുനാഥിനൊപ്പം ഒളിച്ചോടി.
ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തശേഷം പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീടാണ് രജിത ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്ത അറിയുന്നത്. സംഭവത്തില്‍ സംശയം തോന്നിയ പോലീസ് രക്ഷിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ മകളെ ഭക്ഷണത്തില്‍ വിഷം നല്കി കൊല്ലുകയായിരുന്നുവെന്ന് പറയുന്നത്.
Also Read:
കുഡ്ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്ത്തകന് മുംബൈയില്‍ പിടിയില്‍
Keywords: Bengaluru: Parents held for alleged honor killing of daughter, Family, Parents, Complaint, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.