കള്ളപ്പണക്കാര്‍ ക്യൂവിലാണ്! ബംഗളൂരുവില്‍ എഞ്ചിനീയറുടേയും കരാറുകാരന്റെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് ആറ് കോടി രൂപ, പിടികൂടിയവയില്‍ അഞ്ച് കോടിയോളം പുതിയ നോട്ടുകള്‍
Dec 1, 2016, 22:08 IST
ബംഗളൂരു: (www.kvartha.com 01.12.2016) കയ്യിലുള്ള ആയിരവും രണ്ടായിരവും മാറ്റിയെടുക്കാന്‍ പൊതുജനം ക്യൂവില്‍ നിന്ന് കഷ്ടപ്പെടുമ്പോള്‍ ബംഗളൂരുവില്‍ എഞ്ചിനീയറുടെയും കരാറുകാരന്റെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് അഞ്ച് കോടിയുടെ പുതിയ 2,000 നോട്ടുകള്‍ ഉള്‍പെടെ ആറ് കോടി രൂപ. ആദായനികുതി വകുപ്പു നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക കണ്ടെടുത്തത്.
ഇതുകൂടാതെ അഞ്ച് കിലോ സ്വര്‍ണവും, ആറ് കിലോയോളം സ്വര്‍ണാഭരണങ്ങളും, ലംബോര്‍ഗിനി കാറും, നിരവധി ഐഡന്റിറ്റി കാര്‍ഡുകളും പിടികൂടി. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായിരിക്കാം തിരിച്ചറിയല്‍ രേഖകള്‍ ഇവര്‍ സൂക്ഷിച്ചിരുന്നതെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബംഗളൂരുവിനെ കൂടാതെ ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹ് മദാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
നോട്ട് നിരോധിച്ച ശേഷം നടത്തിയ റെയ്ഡില്‍ ഇത്രയും വലിയ തുക പിടികൂടുന്നത് ഇതാദ്യമാണ്. അതേസമയം സംഭവവുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണ്.
Keywords : Bangalore, Raid, National, Bengaluru Raids Reveal 6 Crores, Mostly In New Notes. Also, A Lamborghini.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.