വ്യായാമ കേന്ദ്രത്തില്‍ വര്‍കൗട് ചെയ്യുകയായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍
Mar 27, 2022, 19:06 IST
ബെംഗ്‌ളുറു: (www.kvartha.com 27.03.2022) വ്യായാമ കേന്ദ്രത്തില്‍ (Gym) വര്‍കൗട് ചെയ്യുകയായിരുന്ന 35 കാരിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. ജിഎം പാളയ സ്വദേശി വിനയ വിട്ടല്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബയപ്പനഹള്ളിയിലെ മല്ലേസ്‌പ്ലേയയിലെ ചലന്‍ജ് ഹെല്‍ത് ക്ലബില്‍ (Challenge Health Club) വര്‍കൗട് ചെയ്യുകയായിരുന്നു വിനയ. കുഴഞ്ഞുവീഴുമ്പോള്‍ സ്‌ക്വാറ്റ് റാകിന് സമീപമായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജിം ജീവനക്കാരും തൊട്ടടുത്ത് വ്യായാമം ചെയ്യുന്നവരും ഉടന്‍ തന്നെ യുവതിയെ സഹായിക്കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തു. സിവി രാമന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. മംഗലാപുരം ആസ്ഥാനമായുള്ള ഐഡിസിയില്‍ ജോലി ചെയ്യുകയായിരുന്നു വിനയ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജിഎം പാളയയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്ന വിനയ പിറ്റേന്ന് രാവിലെ വ്യായാമ കേന്ദ്രത്തില്‍ പോയി. പ്രഥമദൃഷ്ട്യാ, വിനയയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി തോന്നുന്നു. വര്‍കൗടിനിടെ വിനയ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബയപ്പനഹള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷമായി വാടകവീട്ടില്‍ താമസിച്ചിരുന്ന വിനയ ദിവസവും രാവിലെ വ്യായാമ കേന്ദ്രത്തില്‍ പോകുമായിരുന്നു. മരണവാര്‍ത്ത തങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചെന്ന് വീട്ടുടമസ്ഥ ജയമ്മ പറഞ്ഞു. ജിം സന്ദര്‍ശിച്ച ശേഷമാണ് മരണവിവരം അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
യുവാക്കള്‍ക്കും ആരോഗ്യമുള്ളവര്‍ക്കും വര്‍കൗട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കന്നട നടന്‍ പുനീത് രാജ് കുമാറും (46) വ്യായാമ കേന്ദ്രത്തില്‍ കുഴഞ്ഞു വീണാണ് മരിച്ചത്. ഇതേ തുടര്‍ന്ന് കര്‍ണാടകയിലെ വ്യായാമ കേന്ദ്രങ്ങളില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. പുനീത് രാജ് കുമാറിന്റെ അവസാന ചിത്രം ജയിംസ് അടുത്തിടെയാണ് തീയേറ്ററുകളിലെത്തിയത്.
ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഇവയാണ്
* ഇടതുവശത്ത് നെഞ്ചുവേദന അല്ലെങ്കില്‍ അസ്വസ്ഥത
* ബലഹീനതയോ തലകറക്കമോ അനുഭവപ്പെടുക
* താടിയെല്ലിലോ കഴുത്തിലോ പുറത്തോ വേദനയും അസ്വസ്ഥതയും ഉണ്ടാവുക, ശ്വാസം മുട്ടല്‍
* കൈകളിലോ തോളുകളിലോ വേദന അല്ലെങ്കില്‍ അസ്വസ്ഥത
* അമിതവണ്ണം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, തുടങ്ങിയവ ഹൃദയാഘാതത്തിന് കാരണമാകുന്നു.
Keywords: News, National, Woman, Death, CCTV, Bengaluru, Heart attack, Gym, Bengaluru woman suffers fatal heart attack in gym, CCTV captures incident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.