Wedding Destinations | കല്യാണം കഴിക്കാന്‍ പോവുകയാണോ? ഇവിടെ വേദിയൊരുക്കിയാലോ; തടാകത്തീരത്തെ മികച്ച വിവാഹ ആഘോഷ കേന്ദ്രങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) വിവാഹങ്ങള്‍ എല്ലായ്പ്പോഴും പ്രത്യേകമാണ്. അതിനെ കൂടുതല്‍ സ്‌പെഷ്യലാക്കാനുള്ള വഴികള്‍ നിങ്ങള്‍ ആലോചിട്ടുണ്ടോ. തടാകതീരത്ത് അതിമനോഹരമായ ഒരുക്കിയ വേദിയില്‍ വര്‍ണാഭവമായി ഈ പ്രത്യേക ദിനം ആഘോഷമയമാക്കിയാലോ?. ഇന്‍ഡ്യയില്‍ വിവാഹങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. നിങ്ങളുടെ വിവാഹം ആഘോഷമാക്കാന്‍ ഇതാ തടാക തീരത്തെ മനോഹരമായ കുറച്ച് സ്ഥലങ്ങള്‍.
              
Wedding Destinations | കല്യാണം കഴിക്കാന്‍ പോവുകയാണോ? ഇവിടെ വേദിയൊരുക്കിയാലോ; തടാകത്തീരത്തെ മികച്ച വിവാഹ ആഘോഷ കേന്ദ്രങ്ങള്‍ അറിയാം

ഉദയ്പൂര്‍

മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ഉദയ്പൂര്‍. വലിയ രാജകീയ കല്യാണങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഈ നഗരത്തിനാവും. തടാകങ്ങളുടെ നഗരം എന്നും അറിയപ്പെടുന്ന ഉദയ്പൂരില്‍, ഗംഭീരമായ തടാകത്തിന് അഭിമുഖമായുള്ള കൊട്ടാരത്തില്‍ ജീവിതത്തിലെ മഹത്തായ ദിനം ആഘോഷിക്കാന്‍ അനുയോജ്യമായ അവസരം നല്‍കുന്നു. പിച്ചോള, ഉദയ് സാഗര്‍, ഫത്തേഹ് തുടങ്ങിയ മനോഹരമായ തടാകങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹം ആഘോഷിക്കാം. ഈ തടാകങ്ങള്‍ക്ക് ചുറ്റും ആഡംബര റിസോര്‍ടുകള്‍ ഉണ്ട്.

ആലപ്പുഴ

'കിഴക്കിന്റെ വെനിസ്' എന്നറിയപ്പെടുന്ന ആലപ്പുഴ നിങ്ങളെ നിരാശപ്പെടുത്തില്ല. ആലപ്പുഴ ഏറ്റവും മികച്ച തടാകക്കരയിലെ വിവാഹ വേദികളില്‍ ഒന്നാണ്. ഡെസ്റ്റിനേഷന്‍ വെഡിംഗ്‌സിന്റെ കാര്യത്തിലും ലിസ്റ്റില്‍ മുന്നിലാണ്. തെങ്ങുകളും പച്ച പുല്‍മേടുകളും കൊണ്ട് ചുറ്റപ്പെട്ട അതിമനോഹരമായ കായലുകള്‍ക്കും, അതിഗംഭീരമായ കായലുകള്‍ക്കും ആലപ്പുഴ പ്രസിദ്ധമാണ്. ഹൗസ്ബോട്ടിലും അതിമനോഹരമായ പ്രദേശത്തും നിങ്ങളുടെ ദിവസം ആഘോഷിക്കാനുള്ള അവസരവും ആലപ്പുഴ നല്‍കും.

നൈനിറ്റാള്‍

ഉത്തരേന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് നൈനിറ്റാള്‍, ഓരോ സീസണിലും ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നിങ്ങള്‍ തടാകതീരത്തെ സ്ഥലങ്ങള്‍ അന്വേഷിക്കുകയാന്നെകില്‍, നൈനിറ്റാളില്‍ അതിശയിപ്പിക്കുന്ന പല സ്ഥലങ്ങളുണ്ട്. എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമായതിനാല്‍, തടാകത്തിനരികില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമല്ല.

ശ്രീനഗര്‍

ജീവിതത്തിലൊരിക്കലെങ്കിലും ഈ സ്ഥലം സന്ദര്‍ശിക്കണമെന്ന് പലരും സ്വപ്നം കാണുമ്പോള്‍, വിവാഹവും ഇവിടെ അതുല്യ ഓര്‍മയാക്കാം. ശാന്തമായ അന്തരീക്ഷത്തിനും ആകര്‍ഷകമായ സൗന്ദര്യത്തിനും പേരുകേട്ട ഈ സ്ഥലം രാജ്യത്തെ പ്രശസ്തമായ തടാകക്കരയിലെ വിവാഹ വേദികളിലൊന്നാണ്. ദാല്‍ തടാകം വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് ഒരു ഹോട്ടലില്‍ ആഡംബര വിവാഹ വേദിയൊരുക്കാം, അല്ലെങ്കില്‍ ഒരു ഹൗസ് ബോട്ട് കല്യാണം തെരഞ്ഞെടുക്കാം.

ജോധ്പൂര്‍

രാജകീയ അന്തരീക്ഷവും പുരാതന ചാരുതയും കൊണ്ട് വേറിട്ടുനില്‍ക്കുന്ന സ്ഥലമാണ് ജോധ്പൂര്‍. രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ നിങ്ങളുടെ വിവാഹത്തിനായി തെരഞ്ഞെടുക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. സര്‍ദാര്‍ സമന്ദ് തടാകം, കല്യാണ്‍ തടാകം, ബല്‍സമന്ദ് തടാകം എന്നിവ പോലെയുള്ള പ്രശസ്തമായ തടാകതീര ലൊക്കേഷനുകള്‍ നിങ്ങള്‍ക്ക് വിവാഹ പശ്ചാത്തലത്തിനായി തെരഞ്ഞെടുക്കാം. വിശാലമായ തടാകതീരത്തെ റിസോര്‍ട്ടുകളും ഹോട്ടലുകളും നിങ്ങളെ നിരാശരാക്കില്ല.

ലവാസ

ലവാസ മനോഹരമായ മലയോര പട്ടണങ്ങളില്‍ ഒന്നാണ്, കൂടാതെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ഇത് വിവാഹ വേദിയായി വേഗത്തില്‍ തെരഞ്ഞെടുക്കാം. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി, നിങ്ങളുടെ സ്വപ്ന വിവാഹത്തിന് ആതിഥേയത്വം വഹിക്കാന്‍ ലവാസയ്ക്കാവും. പച്ചപ്പ്, തടാകം, വെള്ളച്ചാട്ടം എന്നിവയെല്ലാം ഇവിടെയുണ്ട്.

കുമരകം

കേരളത്തിലെ മറ്റൊരു മനോഹരമായ സ്ഥലമാണ്. തടാകക്കരയില്‍ കല്യാണം നടത്താനുള്ള മികച്ച ഓപ്ഷന്‍ കൂടിയാണിത്. കായലിന്റെ പശ്ചാത്തലത്തില്‍ കെട്ടുവള്ളത്തില്‍വെച്ച് മറക്കാനാവാത്ത കല്യാണ ഓര്‍മകള്‍ കുമരകം സമ്മാനിക്കും. തികച്ചും പരമ്പരാഗതത്തനിമയുള്ള പശ്ചാത്തലവും പകരം വെക്കാനില്ലാത്ത മനോഹര കാഴ്ചകളും ഈ സ്ഥലത്തെ വേറിട്ടതാക്കുന്നു.

Keywords:  Latest-News, National, Top-Headlines, New Delhi, Entertainment, Wedding, Marriage, Celebration, Best Wedding Destinations In India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia