ട്വന്റി ട്വന്റി ലോകകപ്പിലും വാതുവെയ്പ്പ്; നാലുപേര്‍ പിടിയില്‍

 


പഞ്ചാബ്: രാജ്യത്തെ നടുക്കിയ ഐ.പി.എല്‍ വാതുവെയ്പ്പിനു പുറകേ ബംഗ്ലാദേശില്‍ നടക്കുന്ന  ട്വന്റിട്വന്റി ലോകകപ്പിലും വാതുവെയ്പ്പ്. കഴിഞ്ഞ ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരത്തില്‍ വാതുവെച്ച നാലുപേരെ പഞ്ചാബ് പോലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 36 മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പ്, റെക്കോഡറുകള്‍ വ്യാജ പാസ്‌പോര്‍ട്ട്, പണം എന്നിവ പോലീസ് കണ്ടെടുത്തു.

ട്വന്റി ട്വന്റി ലോകകപ്പിലും വാതുവെയ്പ്പ്; നാലുപേര്‍ പിടിയില്‍മത്സരം നടക്കുന്നതിനിടെ വാടകക്കെടുത്ത മുറിയിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള വാതുവെയ്പ്പ് കേന്ദ്രവുമായി സംഘം ബന്ധപ്പെട്ടുകൊണ്ടിരുന്നത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. ഇവരെക്കുറിച്ചും ഇവര്‍ തന്ന വിവരങ്ങളെപ്പറ്റിയും കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് ലുധിയാന അസി. കമ്മീഷണര്‍ മന്‍ജിത്ത് സിംഗ് ദേശി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Crime,Betting, IPL, 20-20World Cup, Dhaka, Bangladesh,.Punjab Police, Arrest of four bookie, Match between South Africa and New Zealand , Seized some 36 mobiles, the exchange, laptop, a dongle and a recorder.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia