വാട്സാപ്പിന്റെ പേരിലുള്ള ഈ തട്ടിപ്പില്‍ വീഴല്ലേ; മുന്നറിയിപ്പുമായി വിദഗ്ദര്‍
Nov 18, 2016, 13:34 IST
ന്യൂഡല്‍ഹി: (www.kvartha.com 18.11.2016) ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയാണ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ വീഡിയോ കോളിങ് സംവിധാനത്തിന് തുടക്കമിട്ടത്.
എന്നാല്‍ ഇത് മുതലെടുത്ത് ചിലര്‍ സ്പാം മെസേജുകള്‍ അയച്ചു തുടങ്ങിയിരിക്കയാണ്. ഇതോടെ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഈ രംഗത്തെ വിദഗ്ദര്‍ രംഗത്തെത്തിയിരിക്കയാണ്.
നവംബര്‍ 15നാണ് വാട്സ്ആപ്പ് ഔദ്യോഗികമായി വീഡിയോ കോളിങ് അവതരിപ്പിച്ചത്. പിന്നാലെ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക എന്ന സന്ദേശത്തിനൊപ്പം ഒരു ലിങ്കും ലഭിച്ചു തുടങ്ങി. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചിലപ്പോള്‍ വലിയ അപകടമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത് . കാരണം ഇത് നിങ്ങളെ നയിക്കുന്നത് ഒരു സ്പാം വെബ്സൈറ്റിലേക്കാണ്.
ഈ സൈറ്റിലേക്ക് കയറിയാല്‍ സാധാരണ ഒരു സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നത് പോലെത്തന്നെയുള്ള വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ ഉപഭോക്താവിന് സംശയമൊന്നും തോന്നില്ല. എന്നാല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ പോയി നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ്
ചെയ്യുകയെന്നതാണ് ഈ സംവിധാനം ഉപയോഗിക്കാനുള്ള ശരിയായ മാര്‍ഗം. ആന്‍ഡ്രോയിഡ് 4.1 പതിപ്പിന് മുകളിലുള്ള ഡിവൈസുകളില്‍ ഈ സൗകര്യം ലഭിച്ചുതുടങ്ങുമെന്നും വിദഗ്ദര്‍ പറയുന്നു.
അപ്ഡേറ്റ് ചെയ്താല്‍ വാട്സ്ആപ്പിലെ കോള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകള്‍ വരും. വോയ്സ് കോളോ വീഡിയോ കോളോ ആയിരിക്കും അത്. വോയ്സ് കോള്‍ നേരത്തെ അവതരിപ്പിച്ചതാണ്. ഓരേസമയം മുന്‍ ക്യാമറയും പിന് ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. വീഡിയോ പ്രിവ്യൂ, മെയിന്‍ ഇമേജോ എല്ലെങ്കില് മറുതലയ്ക്കലുള്ള ആളുകളുടെ ഇമേജോ ആക്കാം.

Also Read:
ട്രെയിനില്‍ കുട്ടികളെ ഉപയോഗിച്ച് പാട്ടുപാടി ഭിക്ഷാടനം നടത്തിയ കര്‍ണാടക സ്വദേശിനികളായ നാല് സ്ത്രീകള്‍ അറസ്റ്റില്‍
Keywords: Beware of this WhatsApp video calling invite, New Delhi, Warning, Message, Website, google, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.