'സൂക്ഷിക്കുക! യുപി കശ്മീരോ, ബംഗാളോ, കേരളമോ ആയേക്കാം'; വോടെടുപ്പിന് മുമ്പ് യോഗി ആദിത്യനാഥിന്റെ ഒളിയമ്പ്

 


ന്യൂഡെല്‍ഹി: (www.kvartha.com 10.02.2022) വോടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കശ്മീരോ, കേരളമോ, ബംഗാളോ ആകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ആദ്യ റൗന്‍ഡ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് ബിജെപിക്ക് വോട് ചെയ്യാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ബിജെപി ഉത്തര്‍പ്രദേശ് ഘടകം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍, പാര്‍ടിക്ക് വോട് (Vote) ചെയ്താല്‍ ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുമെന്ന് യോഗി ആദിത്യനാഥും പറഞ്ഞു. 11 മാസത്തെ കര്‍ഷക സമരത്തിന്റെ കേന്ദ്രമായ പടിഞ്ഞാറന്‍ യുപിയുലെ 58 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോടെടുപ്പ്.

'എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കശ്മീരോ, കേരളമോ, ബംഗാളോ ആയി മാറും,' യോഗി ആദിത്യനാഥ് വീഡിയോയില്‍ പറഞ്ഞു. 'അഞ്ച് വര്‍ഷത്തെ എന്റെ പ്രയത്നത്തിന് അനുഗ്രഹമാണ് നിങ്ങളുടെ വോട്' -അദ്ദേഹം അഭ്യര്‍ഥിച്ചു.

'സൂക്ഷിക്കുക! യുപി കശ്മീരോ, ബംഗാളോ, കേരളമോ ആയേക്കാം'; വോടെടുപ്പിന് മുമ്പ് യോഗി ആദിത്യനാഥിന്റെ ഒളിയമ്പ്

'ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എന്‍ജിനുള്ള സര്‍കാര്‍ അര്‍പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കണ്ടു, എല്ലാം വിശദമായി കേട്ടു' -യോഗി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ടിയാണ് യുപിയില്‍ യോഗി ആദിത്യനാഥ് രണ്ടാം തവണയും നേരിടുന്ന പ്രധാന എതിരാളി. യുപിയിലെയും മറ്റ് നാല് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം മാര്‍ച് 10ന് പ്രഖ്യാപിക്കും.

Keywords:  New Delhi, News, National, Yogi Adityanath, Chief Minister, Politics, Election, Assembly Election, Vote, Kashmir, Kerala, Bengal, UP, Beware! UP May Become Kashmir, Bengal or Kerala: Yogi Adityanath Ahead Of Vote.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia