സഹോദരന്‍ സഹോദരിയെ വിവാഹം കഴിച്ചു; മറ്റൊരു ലക്ഷ്യത്തോടെ വിവാഹിതരായ ഇരുവര്‍ക്കുമെതിരെ നടപടി
Dec 17, 2021, 12:17 IST
ലക്നൗ: (www.kvartha.com 17.12.2021) യു പിയില്‍ സഹോദരന്‍ സഹോദരിയെ വിവാഹം കഴിച്ചതിന് പിന്നാലെ നിയമനടപടിയുമായി ഉദ്യോഗസ്ഥര്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ തുണ്ട്ലയിലാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11-ന് മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹ ചടങ്ങില്‍ വച്ച് സഹോദരങ്ങള്‍ തമ്മില്‍ വിവാഹിതരായത്. ആകെ 51 ദമ്പതികളാണ് ചടങ്ങില്‍ വിവാഹിതരായത്.
വിവാഹ ചടങ്ങിന്റെ വീഡിയോകളും ഫോടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ദമ്പതിമാരില്‍ ഒരു ജോഡി സഹോദരനും സഹോദരിയുമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതോടെ സംഭവം വിവാദമാകുകയും സാമൂഹ്യക്ഷേമ വകുപ്പിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫിസര്‍ ചന്ദ്രഭന്‍ സിംഗ് സഹോദരനെതിരെ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പദ്ധതി പ്രകാരം ഇവര്‍ക്ക് നല്‍കിയ വീട്ടുപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.
സമൂഹവിവാഹ പദ്ധതി പ്രകാരം വിവാഹിതരാകുന്നവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് ഇയാള്‍ സഹോദരിയെ വിവാഹം കഴിച്ചത്. സഹോദരനും സഹോദരിയും താമസിക്കുന്ന തുണ്ട്ലയിലെ ബ്ലോക് ഡെവലപ്മെന്റ് ഓഫിസര്‍ നരേഷ് കുമാറാണ് ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്.
സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രടെറി, എ ഡി ഒ എന്നിവരോട് സര്‍കാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സഹോദരനെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Bhaiya Bane Saiyyan? Brother Marries His Own Sister to Obtain Money From a Govt Scheme!, News, Local News, Marriage, Chief Minister, Compensation, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.