നോട്ടുനിരോധനം: നവംബര്‍ 28 ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാരത് ബന്ദ്
Nov 23, 2016, 16:34 IST
ന്യൂഡല്‍ഹി: (www.kvartha.com 23.11.2016) നോട്ട് നിരോധനം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നവംബര്‍ 28ന് ഭാരത് ബന്ദ്. വിഷയത്തിലെ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബുധനാഴ്ച പാര്ലമെന്റെിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
നോട്ട് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നവംബര്‍ 28 ന് ദേശീയ വ്യാപകമായി ബന്ദ് ആചരിക്കാന്‍ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തത്.
നോട്ട് വിഷയം പാര്‍ലമെന്റെില്‍ ചര്‍ച്ചയ്ക്കെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് സഭയിലെത്തി വിശദീകരണം നല്‍കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തുടര്‍ച്ചയായി നിരസിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങിയത്.
ഇടതുമുന്നണി പാര്‍ട്ടികള്‍ സഖ്യസമരത്തിനിറങ്ങിയില്ലെങ്കിലും പിന്നീട് ഒറ്റയ്ക്ക് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവര്‍ക്ക് പ്രാതിനിധ്യം കൂടുതലുള്ള സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Also Read:
കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു
Keywords: Bharat Bandh called by a united Opposition on Nov 28 against demonetisation, New Delhi, Prime Minister, Narendra Modi, Protesters, Parliament, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.