ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി; ബൂസ്റ്റര്‍ ഡോസായി നല്കാന് സാധ്യത
Jan 5, 2022, 14:10 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.01.2022) ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്‍ഡ്യ (ഡിസിജിഐ). മൂന്നാംഘട്ട പരീക്ഷണത്തിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. കോവിഷീല്‍ഡും കോവാക്സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുകയെന്നാണ് റിപോര്‍ട്.
പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് ഭാരത് ബയോടെക് പുതിയ വാക്സിന് പരീക്ഷിക്കുക. രണ്ടാംഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള ഇടേവള ആറ് മാസമായിരിക്കും. നേരത്തെ ഭാരത് ബയോടെകിന്റെ കോവാക്സിന് കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്സിനാണ് കുത്തിവയ്ക്കുന്നത്.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്കയില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസിനുള്ള പരീക്ഷണാനുമതി നല്‍കിയത്. മൂക്കിലൂടെ നല്കുന്ന നേസല്‍ വാക്സിന് വൈകാതെ അനുമതി ലഭിക്കുമെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചിരുന്നു. കുത്തിവയ്ക്കുന്ന വാക്സിനേക്കാള്‍ നേസല്‍ വാക്സിന് ഫലപ്രദമാകുമെന്നാണ് സൂചനകള്‍.
Keywords: News, New Delhi, National, Vaccine, COVID-19, Bharat Biotech, Booster dose, Bharat Biotech gets nod to run trials for nasal COVID vaccine as booster dose
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.