മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്റെ ക്ലിനികല്‍ പരീക്ഷണത്തിന് അനുമതി
Jan 28, 2022, 17:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.01.2022) മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്റെ ക്ലിനികല്‍ പരീക്ഷണത്തിന് അനുമതി നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്‍ഡ്യ(ഡിസിജിഐ). ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഈ ബൂസ്റ്റര്‍ ഡോസ്, കോവിഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകള്‍ നിലവില്‍ സ്വീകരിച്ചവര്‍ക്കാണ് നല്‍കുന്നത്. ആദ്യഘട്ട പരീക്ഷണം 900 ആളുകളില്‍ നടത്തും.
അതേസമയം കോവാക്സിനും കോവിഷീല്‍ഡിനും ഉപാധികളോടെ ഡിസിജിഐ വാണിജ്യ അനുമതി നല്കി. കോവാക്സിനും കോവിഷില്ഡിനും ഇതുവരെ അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി. ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് വാക്സിന് വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ ഉള്‍പെടുത്തി ഉത്പാദകരായ ഭാരത് ബയോടെകും സീറം ഇന്‍സ്റ്റിറ്റിയൂടും നല്കിയ അപേക്ഷയിലാണ് ഡിസിജിഐ വാണിജ്യാനുമതി നല്‍കിയത്.

സ്വകാര്യ ആശുപത്രികളിലും ക്ലിനികുകളിലും വാക്സീന് വില്‍ക്കാമെങ്കിലും മരുന്ന് കടകള്‍ക്ക് അനുമതിയില്ല. വാക്സിനുകളുടെ കണക്കും പാര്‍ശ്വഫലങ്ങളുടെ വിവരങ്ങളും ഡിസിജിഐക്ക് കൈമാറണമെന്നും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കൗമാരക്കാരിലെ വാക്സിനേഷന്റെ മാനദണ്ഡങ്ങളില്‍ കേന്ദ്രം വ്യക്തത വരുത്തി. 2023 ജനുവരിയില്‍ 15 വയസ് പൂര്‍ത്തിയാകുന്നര്‍ക്ക് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
Keywords: News, New Delhi, National, COVID-19, Vaccine, Bharat Biotech, Nasal Covid booster, Bharat Biotech's nasal Covid booster gets nod for trial in India
Keywords: News, New Delhi, National, COVID-19, Vaccine, Bharat Biotech, Nasal Covid booster, Bharat Biotech's nasal Covid booster gets nod for trial in India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.