കോഴകൊടുത്തിട്ടില്ലെന്ന് ഭാരതി വാള്‍മാര്‍ട്ട്

 


കോഴകൊടുത്തിട്ടില്ലെന്ന് ഭാരതി വാള്‍മാര്‍ട്ട്
ദില്ലി: ഇന്ത്യയില്‍ വ്യാപാര ശൃഖംല തുടങ്ങാനായി ഭരണകര്‍ത്തക്കളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് വാള്‍മാര്‍ട്ട്.
ഇന്ത്യന്‍ ചെറുകിട വ്യാപരരംഗത്ത് കടന്നുവരുവാന്‍ 120 കോടി രൂപ ചിലവഴിച്ചു എന്ന ആരോപണത്തിന് വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ രൂപമായ ഭാരതി വാള്‍മാര്‍ട്ടാണ് മറുപടിയുമായി രംഗത്തെത്തിയത്.

കമ്പനി പുറത്തിറക്കിയ കണക്ക് കോഴനല്‍കിയ തുകയല്ലെന്നും ഇന്ത്യയില്‍ നടത്തുന്ന ബിസിനസുകള്‍ സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചകളുടെയും, മീറ്റിങ്ങുകളുടെയും ചിലവാണ് പ്രസിദ്ധീകരിച്ചതെന്നാണ് വാള്‍മാര്‍ട്ട് പറയുന്നത്. മൂന്ന്മാസത്തിനുള്ളില്‍ 50ല്‍ കൂടുതല്‍ തവണ ഇത്തരം കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ഇന്ത്യന്‍ വിഷയങ്ങള്‍ മാത്രമല്ല മറ്റുപല വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആരുമായി ഇത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.

അമേരിക്കന്‍ നിയമപ്രകാരം ഒരോ വാര്‍ഷിക പാദത്തിലും സര്‍ക്കാറുമായി ഇത്തരം കൂടികാഴ്ചകള്‍ പതിവാണ്. അതിനാല്‍ തന്നെ ഇത്തരം മീറ്റിങ്ങുകളില്‍ ആവശ്യമായി വരുന്ന ചിലവ് വെളിപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ഷവും ഇത്തരത്തിലുള്ള ചര്‍ച്ചയ്ക്ക് വന്‍തുക മുടക്കാറുണ്ട്. ഇത് വാള്‍മാര്‍ട്ട് മാത്രം ചെയ്യുന്ന കാര്യമല്ലെന്നും ഇന്ന് ഇറക്കിയ വിശദീകരണത്തില്‍ കമ്പനി വ്യക്തമാക്കുന്നു.

SUMMERY: New Delhi: The issue of Wal-Mart lobbying today led to a political storm with Opposition creating pandemonium in Rajya Sabha and promising to create further trouble tomorrow by pressing its demand for a probe and a statement by Prime Minister Manmohan Singh.

Key Words: New Delhi, Wal-Mart, Lobbying, Political storm, Opposition, Creating, Pandemonium, Rajya Sabha, Promising, Pressing, Demand, Probe, Statement, Prime Minister, Manmohan Singh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia