തെരഞ്ഞെടുപ്പായതിനാല്‍ ഒരു മാസം ഡല്‍ഹിയില്‍ കണ്ടുപോകരുത്; 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം, പ്രക്ഷോഭം നടക്കുന്ന ഷാഹിന്‍ ബാഗ് സന്ദര്‍ശിക്കരുത്; പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭിം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം, ഭരണഘടന വായിച്ചിട്ടില്ലേയെന്ന് ഡെല്‍ഹി പോലീസിനോട് കോടതി
Jan 15, 2020, 20:10 IST
ന്യൂഡെല്‍ഹി: (www.kvartha.com 15/01/2020) പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡെല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഭിം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരു മാസം ഡല്‍ഹിയില്‍ തങ്ങരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ഡല്‍ഹി തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്.
25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു മാസം ആസാദ് ഡല്‍ഹിയില്‍ തങ്ങരുത്, പൗരത്വ വിരുദ്ധ സമരം നടക്കുന്ന ഷാഹിന്‍ ബാഗ് സന്ദര്‍ശിക്കരുത്, കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ആഴ്ചയില്‍ ഒരു ദിവസം പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ ഉപാധികളോടെയാണ് ജാമ്യം. ഡെല്‍ഹിയില്‍ ആരെയെങ്കിലും കാണണമെങ്കില്‍ വ്യാഴാഴ്ച അതിനായി വിനിയോഗിക്കാം. പൊലീസ് അതിനായി സുരക്ഷ ഒരുക്കണം. പിന്നീട് സഹാറന്‍പൂറിലെത്തിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജാമ്യാപേക്ഷ പരിഗണിക്കവെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു നടത്തിയത്. ധര്‍ണ നടത്തിയതിന് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ആസാദ് കഴിഞ്ഞ 26 ദിവസമായി ജയിലിലായിരുന്നു. രണ്ട് ദിവസമായി ജാമ്യാപേക്ഷയില്‍ വാദം കേട്ട ശേഷമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം ഉപാധികളില്‍ ഇളവ് ആവശ്യമുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജുമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നത്. അവിടെ പോകുന്നതിലും ധര്‍ണ നടത്തുന്നതിലും എന്താണ് തെറ്റ്? പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. ഭരണഘടന വായിച്ചിട്ടില്ലേയെന്നും ഡല്‍ഹി പൊലീസിനോട് കോടതി ചൊവ്വാഴ്ച ചോദിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, Police, Court, News, Army, National, India, Bhim Army chief Chandrashekhar is Azad on bail, but barred from Delhi till polling

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.