Arrested | 'വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു'; നടി അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന സംഭവത്തില്‍ ഭോജ്പുരി നടി സുമന്‍ കുമാരി(24) അറസ്റ്റില്‍. ഇവരുടെ പിടിയില്‍ നിന്ന് മോഡലുകളായ മൂന്ന് സ്ത്രീകളെ രക്ഷിച്ചുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരിയാണെന്ന് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറിയിച്ചു.

പൊലീസ് പറയുന്നത്: ഗൊരെഗാവിലെ ഹോടെലില്‍ നടത്തിയ പരിശോധനയിലാണ് സുമന്‍ കുമാരിയെ പൊലീസ് തെളിവുകളോടെ പിടികൂടിയത്. 50,000 രൂപക്കാണ് സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. പൊലീസ് കസ്റ്റമര്‍ എന്ന നിലയില്‍ സുമന്‍ കുമാരിയെ സമീപിക്കുകയും 50,000 മുതല്‍ 80,000 രൂപ വരെ ആവശ്യപ്പെടുകയും ചെയ്തു. 

Arrested | 'വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു'; നടി അറസ്റ്റില്‍

ഇയാള്‍ മൂന്ന് പെണ്‍കുട്ടികളെ ഗൊരെഗാവിലെ ഹോടെലിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords: Mumbai, News, National, Crime, Arrest, Arrested, Police, Actress, Women, Illegal, Bhojpuri Actress Arrested For Forcing Women Into Illegal: Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia