Bhupendra Patel | ഭൂപേന്ദ്ര പടേലിന് രണ്ടാമൂഴം: ഗുജറാത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍
Dec 12, 2022, 16:39 IST
അഹ് മദാബാദ്: (www.kvartha.com) ഗുജറാതില്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഭൂപേന്ദ്ര പടേല്‍. ഗുജറാതിന്റെ 18-ാം മുഖ്യമന്ത്രിയായാണ് പടേല്‍ അധികാരമേറ്റത്. ഗവര്‍ണര്‍ ആചാര്യ ദേവ്‌റത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു. എംഎല്‍എമാരായ ഹര്‍ഷ് സംഘവി, ജഗ്ദീഷ് വിശ്വകര്‍മ, പര്‍ശോട്ടം സോളങ്കി, ബചുബായ് ഖബാദ്, മുകേഷ് പടേല്‍, പ്രഫുല്‍ പന്‍ഷേരിയ, ഭിഖുസിങ് പാര്‍മര്‍, കന്‍വര്‍ജി ഹല്‍പതി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പരിപാടിയില്‍ സംസ്ഥാനത്തെ 200 ഓളം സന്യാസിമാരും പങ്കെടുത്തു. ഇവര്‍ പ്രത്യേക ക്ഷണിതാവായാണ് എത്തിയത്. ഗുജറാതില്‍ 156 സീറ്റിന്റെ റെകോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേറിയത്. തുടര്‍ചയായ ഏഴാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്.
Keywords: Bhupendra Patel Takes Oath For Second Time, PM, Chief Ministers Present, Ahmedabad, News, Politics, Chief Minister, Oath, Prime Minister, Narendra Modi, BJP, National.
ഗാന്ധിനഗറില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. വിജയ് രൂപാണിയുടെ പിന്‍ഗാമിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പടേല്‍ മുഖ്യമന്ത്രി കസേരയിലെത്തിയത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു. എംഎല്‍എമാരായ ഹര്‍ഷ് സംഘവി, ജഗ്ദീഷ് വിശ്വകര്‍മ, പര്‍ശോട്ടം സോളങ്കി, ബചുബായ് ഖബാദ്, മുകേഷ് പടേല്‍, പ്രഫുല്‍ പന്‍ഷേരിയ, ഭിഖുസിങ് പാര്‍മര്‍, കന്‍വര്‍ജി ഹല്‍പതി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പരിപാടിയില്‍ സംസ്ഥാനത്തെ 200 ഓളം സന്യാസിമാരും പങ്കെടുത്തു. ഇവര്‍ പ്രത്യേക ക്ഷണിതാവായാണ് എത്തിയത്. ഗുജറാതില്‍ 156 സീറ്റിന്റെ റെകോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേറിയത്. തുടര്‍ചയായ ഏഴാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്.
Keywords: Bhupendra Patel Takes Oath For Second Time, PM, Chief Ministers Present, Ahmedabad, News, Politics, Chief Minister, Oath, Prime Minister, Narendra Modi, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.